Encyclopedia

സ്വൈന്‍ ഫ്ലൂ വൈറസ്

2009-ല്‍ ലോകമെങ്ങും പടര്‍ന്നുപിടിച്ച പകര്‍ച്ചപ്പനിയായിരുന്നു സ്വൈന്‍ ഫ്ലൂ. പന്നികളില്‍ നിന്ന് മനുഷ്യരിലേക്ക് പടര്‍ന്ന ഈ രോഗം പന്നിപ്പനി എന്ന് അറിയപ്പെട്ടു. ഇന്ഫ്ലൂവന്‍സ എ വൈറസുകളിലെ ഉപവിഭാഗമായ എച്ച്1എന്‍1 വൈറസുകളാണ് ഈ രോഗം പരത്തിയത്.

  1918-ല്‍ ലോകത്തെ ഞെട്ടിച്ച സ്പാനിഷ് ഫ്ലൂ പരത്തിയ വൈറസുകളുടെ പിന്മുറക്കാരായിരുന്നു സ്വൈന്‍ ഫ്ലൂ വൈറസുകള്‍. 2009-ല്‍ തുടങ്ങിയ ഈ രോഗം രണ്ടുലക്ഷത്തോളം പേരുടെ ജീവനെടുത്തെന്നാണ് കണക്ക് പിന്നീട് 2015-ല്‍ ഇന്ത്യയിലും 2017-ല്‍ മാലദ്വീപ്‌, മ്യാന്മാര്‍, പാക്കിസ്ഥാന്‍ എന്നിവിടങ്ങളിലും ഈ രോഗം പടര്‍ന്നു.