Encyclopedia

സ്പോന്‍ജുകള്‍ എന്നാല്‍ എന്ത്

ഒരു ബഹുകോശ ജലജന്തുവാണ് സ്പോജ്. ഇത് പോറിഫെറ എന്ന ഫൈലത്തിന്റെ വര്‍ഗത്തില്‍പെടുന്നു. പൂര്‍ണവളര്‍ച്ചയെത്തിയ സ്പോജുകള്‍ പാറകളിലോ, ജലാന്തര്‍ഭാഗത്തെ മറ്റേതെങ്കിലും വസ്തുക്കളിലോ പറ്റിപിടിച്ചുകിടക്കുന്നു. ഇവയില്‍ പലതും ഗണ്യമായ വിസ്തൃതിയില്‍ പടര്‍ന്നു കിടക്കുന്നവയാണ്. ചിലവ വിരലുകളുടെ ആകൃതിയില്‍ കൂട്ടമായും, ചിലവ നിവര്‍ന്നും, ചിലവ അഞ്ചടി വരെ ഉയരത്തില്‍ ക്രമരഹിതമായ ശാഖോപശാഖകളായി പടര്‍ന്നും കാണപ്പെടുന്നു.