സ്പൈസി ഓറഞ്ച് ചിക്കന്‍
കോഴി – 10 കഷണം
മൈദ – രണ്ടു ടേബിള്‍സ്പൂണ്‍
ചിക്കന്‍ മസാല – രണ്ടു ടേബിള്‍സ്പൂണ്‍
ഉപ്പ് – ആവശ്യത്തിനു
പാചക എണ്ണ – അരടേബിള്‍ സ്പൂണ്‍
വെണ്ണ – 15 ഗ്രാം
ചെറിയ ഉള്ളി അരിഞ്ഞത്- അര ടേബിള്‍സ്പൂണ്‍
ബദാം അരിഞ്ഞത് – കാല്‍ കപ്പ്
ഉണക്കമുന്തിരി – കാല്‍ കപ്പ്
ഓറഞ്ചുനീര് – അര കപ്പ്
പാചകം ചെയ്യുന്ന വിധംകോഴിക്കഷ്ണങ്ങളില്‍ ചിക്കന്‍ മസാലയും, മൈദയും ഉപ്പും പുരട്ടി 15 മിനിട്ട് നേരം വെയ്ക്കുക. വെണ്ണയും എണ്ണയും ചീനച്ചട്ടിയില്‍ ഇട്ട് ബ്രൌണ്‍ നിറമാകുമ്പോള്‍ എടുക്കുക. ആ എണ്ണയില്‍ ഉള്ളിയും ബദാമും സ്വര്‍ണ്ണ നിറമാകുന്നതുവരെ വഴറ്റുക. അതിനുശേഷം ബാക്കിയുള്ള ചേരുവകളും കോഴിയുമിട്ടു പാത്രം മൂടി ഒരു മണിക്കൂര്‍ നേരം ചെറുതീയില്‍ വേവിയ്ക്കുക. മല്ലിയിലയും സെലറിയും അരിഞ്ഞത് മീതെ വിതറിചൂടോടെ ഉപയോഗിക്കാം