Encyclopedia

സൊറാനസിന്റെ നേട്ടം

സ്ത്രീരോഗങ്ങളെക്കുറിച്ചും ജനനത്തെക്കുറിച്ചുമൊക്കെ ഏറെ പഠിക്കുകയും നിരവധി ഗ്രന്ഥങ്ങള്‍ രചിക്കുകയും ചെയ്ത റോമന്‍ ചികിത്സകനാണ് സൊറാനസ്. ഇന്നു നമ്മള്‍ ഗൈനക്കോളജി എന്ന് വിളിക്കുന്ന സ്ത്രീരോഗപഠന ശാഖയ്ക്ക്  അദ്ദേഹം നല്‍കിയ സംഭാവനകള്‍ വിലപ്പെട്ടതാണ്‌. ഇതേക്കുറിച്ചുള്ള അദ്ദേഹത്തിന്‍റെ കണ്ടെത്തലുകളുടെ സമാഹരണമാണ് ഗൈനെഷ്യ എന്ന ഗ്രന്ഥം.

  എ.ഡി ഒന്നാം നൂറ്റാണ്ടിന്‍റെ തുടക്കത്തില്‍ എഫിസസില്‍ അദ്ദേഹം നടത്തിയ പ്രവര്‍ത്തനങ്ങള്‍ ലോക ശ്രദ്ധനേടി. വിവിധ രോഗകാരണങ്ങളെക്കുറിച്ചും സര്‍ജറിയെക്കുറിച്ചുമൊക്കെ അദ്ദേഹം പഠിക്കുകയും എഴുതുകയും ചെയ്തു.‘ അക്യൂട്ട് ആന്‍റ് ക്രോണിക് ഡിസീസസ്’ എന്ന ഗ്രന്ഥം അദ്ദേഹത്തിന്‍റെ ഏറ്റവും മഹത്തായ ഗ്രന്ഥമായി വിശേഷിക്കപ്പെടുന്നു. മാനസിക പ്രശ്നങ്ങളെക്കുറിച്ചു പഠിക്കാനും മറന്നില്ല സൊറാനസ്. അദ്ദേഹം രചിച്ച ഒരു മനഃശാസ്ത്ര ഗ്രന്ഥമാണ് ‘ഡി ആനിമ’