Encyclopedia

സൈമൂറിന്റെ സൂപ്പര്‍ കംമ്പ്യൂട്ടര്‍

കംമ്പ്യൂട്ടര്‍രംഗത്തെ അതികായനായിരുന്നു സൈമൂര്‍ക്രേ എന്ന അമേരിക്കക്കാരന്‍.1960-80 കാലഘട്ടത്തെ ഏറ്റവും ശേഷി കൂടിയതും ഏറ്റവും വില കൂടിയതുമായ കമ്പ്യൂട്ടറുകള്‍ ആയിരുന്നു സൈമൂര്‍ രൂപകല്‍പന ചെയ്തവ.

   1943-ല്‍ സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ സൈമൂര്‍ രണ്ടാം ലോകമഹായുദ്ധകാലത്ത് റേഡിയോ ഓപ്പറേറ്ററായി ചേര്‍ന്നു. ജപ്പാനീസ് കോഡുകള്‍ മനസ്സിലാക്കാനുള്ള ദൗത്യമായിരുന്നു സൈമൂറിനുണ്ടായിരുന്നത്. യുദ്ധം കഴിഞ്ഞ് അമേരിക്കയില്‍ തിരിച്ചെത്തിയ സൈമൂര്‍ 1950ല്‍ മിനസോട്ട യൂണിവേഴ്സിറ്റിയില്‍ നിന്ന് ഇലക്ട്രിക്കല്‍ എന്‍ജിനീയറിംഗില്‍ ബിരുദ്ധം നേടി.1951-ല്‍ അപ്ലൈഡ് മാത്തമാറ്റിക്സില്‍ ബിരുദാനന്തരബിരുദവും.

  തുടര്‍ന്നു ഒരു പ്രൊഫസറുടെ നിര്‍ദ്ദേശപ്രകാരം മിനസ്സോട്ടയിലെ എന്‍ജിനീയറിംഗ് റിസര്‍ച്ച് അസോസിയേറ്റ്സ് എന്ന സ്ഥാപനത്തില്‍ ജോലിക്കു ചേര്‍ന്നു. ഡിജിറ്റല്‍ സര്‍ക്യൂട്ടുകള്‍ ഉപയോഗിച്ച് കമ്പ്യൂട്ടിംഗ് സാധ്യമാക്കിയിരുന്ന കമ്പനിയായിരുന്നു ഇത്. അമേരിക്കന്‍ നാവിക സേനക്ക് വേണ്ടി ക്രിപ്റ്റോഗ്രാഫിക് ഉപകരണങ്ങള്‍ നിര്‍മ്മിക്കുന്നതായിരുന്നു ഈ കമ്പനി. സൈമൂര്‍ അവിടെ എത്തുമ്പോള്‍ കമ്പനി തുടങ്ങിയിട്ട് ഒരു വര്‍ഷം ആവുന്നതേയുണ്ടായിരുന്നുള്ളൂ.

  സൈമൂര്‍ 1100 സീരീസ് കമ്പ്യൂട്ടറുമായി ബന്ധപ്പെട്ട ജോലികള്‍ ചെയ്യാനാരംഭിച്ചു.ഇത് യൂണിവാക്ക് കംപ്യൂട്ടറിന്റെ മുന്‍ഗാമിയാണ്.കമ്പനി പുതിയതായതിനാല്‍ കമ്പ്യൂട്ടര്‍ സംബന്ധമായി ഒരുപാട് കാര്യങ്ങള്‍ സ്വന്തമായി കണ്ടെത്താന്‍ സൈമൂര്‍ നിര്‍ബന്ധിതനായി. മുന്‍ധാരണകള്‍ ഇല്ലാത്തതു കൊണ്ട് തന്നെ ഏറെ വിയര്‍പ്പൊഴുക്കേണ്ടി വന്നു സൈമൂറിനു, ജോണ്‍ വോണ്‍നൊയ്മാനെ പോലുള്ളവരുടെ ക്ലാസ്സുകള്‍ സൈമൂറിന് സഹായകരമായി.

  അമെരിക്കം ഫൗണ്ടേശന്‍ ഓഫ് ഇന്‍ഫര്‍മേഷന്‍ പ്രോസസ്സിംഗ് സൊസൈറ്റി ഏര്‍പ്പെടുത്തിയ മക്ഡവല്‍ അവാര്‍ഡ്,ഹാരി എച്ച് ഗുഡ്മെമ്മോറിയല്‍ അവാര്‍ഡ് എന്നിവ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.

 1996 ഒക്ടോബര്‍ അഞ്ചിന് കൊളറാഡോയില്‍ വച്ച് അദ്ദേഹം അന്തരിച്ചു.