Encyclopedia

സൈനിക തുരങ്കം

അമേരിക്ക സോവിയറ്റ് യൂണിയന്റെ ആക്രമണം ഉണ്ടാകുമെന്ന് കരുതിയ ശീതയുദ്ധത്തിന്‍റെ കാലം, റഷ്യന്‍ ആക്രമണത്തെ തടയാനും തിരിച്ചടിക്കാനും സൈന്യത്തെ ഒരുക്കാന്‍ നോര്‍ത്ത് അമേരിക്കന്‍ ഏറോ സ്പേസ് ഡിഫന്‍സ് കമാന്‍ഡ് തുരങ്കങ്ങളെയാണ് ആശ്രയിച്ചത്.ചെയന്നെ പര്‍വതത്തില്‍ അവര്‍ നിര്‍മിച്ച തുരങ്കത്തിനുള്ളില്‍ സുഖമായി താമസിക്കാനുള്ള എല്ലാ ഏര്‍പ്പാടുകളും ചെയ്തിരുന്നു. പര്‍വതത്തിലെ ഒരു അരുവിയില്‍ നിന്ന് ശുദ്ധജലവും തുരങ്കത്തിലേക്ക് ഒഴുക്കി.

  കൊളറാഡോയുടെ തെക്ക് പടിഞ്ഞാറു ഭാഗത്താണ് ചെയന്നെ പര്‍വത നിര. ചെയന്നെ മൗണ്ടന്‍ എയര്‍ഫോയ്സിന്‍റെ കേന്ദ്രം അവിടെയാണ്. ഭൂമിക്കടിയിലെ സൈനികകേന്ദ്രം എന്നാ ആശയം ആദ്യം മുന്നോട്ടു വച്ചത് ജനറല്‍ എല്‍ ഇ പാട്രിഡ്ജായിരുന്നു. കോണ്ടിന്റല്‍ എയര്‍ ഡിഫന്‍സ് കമാന്‍ഡിന്‍റെ കമാന്‍ഡറായിരുന്ന അദ്ദേഹം 1956-ല്‍ തന്റെ പുതിയ ആശയം മുന്നോട്ടു വച്ചു.

  1957-ല്‍ റഷ്യ ആദ്യത്തെ കൃത്രിമോപഗ്രഹമായ സ്പുട്നിക്-1 ബഹിരാകാശത്തേക്ക് വിക്ഷേപിച്ചു. ഏതു ഭൂഖണ്ഡത്തിലുമുള്ള രാജ്യങ്ങളെ ആക്രമിക്കാന്‍ റഷ്യക്ക് കഴിയുമെന്നതിന്റെ തെളിവായി അതിനെ മറ്റു രാജ്യങ്ങളിലെ സൈനികവിദഗ്ദര്‍ വിലയിരുത്തി. അങ്ങനെയൊരാക്രമണമുണ്ടായാല്‍ ചെറുത്തു നില്‍ക്കാന്‍ ഏറ്റവും സൗകര്യം ഭൂമിയ്ക്കുള്ളിലെ സൈനിക കേന്ദ്രമാണെന്ന് അമേരിക്ക കണക്കുകൂട്ടി. വൈകാതെ നോര്‍ത്ത് അമേരിക്കന്‍ ഏറോ സ്പേസ് ഡിഫന്‍സ് കമാന്‍ഡ് എന്ന സേനാവിഭാഗം നിലവില്‍ വന്നു. 1958 മേയിലായിരുന്നു അത്.

  സൈനിക ആവശ്യത്തിനുള്ള തുരങ്കം നിര്‍മിക്കാന്‍ ഏറ്റവും സൗകര്യപ്രദമായ സ്ഥലം അവര്‍ തിരയാന്‍ തുടങ്ങി.ഒടുവില്‍ ചെയന്നെ പര്‍വതനിരകള്‍ അതിന് ഏറ്റവും അനുയോജ്യമായി കണ്ടെത്തി. അമേരിക്കയിലെ മറ്റു പ്രദേശങ്ങളെ അപേക്ഷിച്ച് ഭൂകമ്പ സാധ്യത ഏറ്റവും കുറഞ്ഞ ഒരു പ്രദേശമായിരുന്നു അത്. അമേരിക്കന്‍ എയര്‍ഫോയ്സ് അക്കാഡമിയും അവിടെ നിന്ന് അകലെയല്ല. ഇതെല്ലാം ആ പ്രദേശം സൈനിക തുരങ്കനിര്‍മാണത്തിന് തുടക്കം കുറിച്ചു. കൃത്യം മൂന്നു വര്‍ഷം കൊണ്ട് സൈനിക തുരങ്കം പൂര്‍ത്തിയാകുകയും ചെയ്തു. 1966-ല്‍ സൈനികത്താവളം അവിടെ പ്രവര്‍ത്തനമാരംഭിച്ചു.

  സോവിയറ്റ് യൂണിയന്‍റെ ആക്രമണമുണ്ടായാല്‍ നേരിടുക എന്നതായിരുന്നു കേന്ദ്രത്തിന്റെ പ്രധാന ലക്ഷ്യം.1970-കളോടെ ബാലിസ്റ്റിക്ക് മിസൈല്‍ ഡിഫന്‍സ് സെന്ററായി അത് വളര്‍ന്നു.2006-ല്‍ തുരങ്കത്തിലെ സൈനികകേന്ദ്രത്തിന്റെ പേരില്‍ മാറ്റം വന്നു. ചെയന്നെ മൗണ്ടന്‍ ഡയറക്ടറേറ്റ് എന്നതാണ് പുതിയ പേര്. തുരങ്കങ്ങളുടെ ഉള്ളിലേക്കുള്ള പ്രധാനകവാടത്തിന് 540 മീറ്ററാണ് വലുപ്പം.പടുകൂറ്റന്‍ ഉരുക്കുവാതിലുകളുമുണ്ട്. വാതില്‍ കടന്നെത്തുന്നത് ഉരുക്കുകൊണ്ട് ഉണ്ടാക്കിയ വമ്പന്‍ കെട്ടിടങ്ങളിലേക്കാണ്. നാലര ഏക്കര്‍ സ്ഥലത്ത് തുരങ്കങ്ങള്‍ കുഴിച്ച് പ്രത്യേകതാവളങ്ങള്‍ നിര്‍മിച്ചിരിക്കുന്നു. അവയ്ക്ക് ചുറ്റുമായി ഗ്രാനൈറ്റ് ഭിത്തിയുമുണ്ട്, പ്രധാനമായും മൂന്ന് ചേംബറുകളാണ് അവിടെയുള്ളത്. വേറെയുമുണ്ട് കെട്ടിടങ്ങള്‍ തുരങ്കത്തിനുള്ളില്‍ പരസ്പരo സഞ്ചരിക്കാനുള്ള വഴികളുണ്ട്. പത്തിലേറെ കെട്ടിടങ്ങള്‍ക്ക് മൂന്നു നിലകളുണ്ട്,. മറ്റുള്ളവയ്ക്ക് ഇരുനിലയും കാര്‍ബണ്‍ സ്റ്റീല്‍ പ്ലേറ്റുകൊണ്ടാണ് കെട്ടിടങ്ങളുടെ പുറംഭിത്തി നിര്‍മിച്ചിരിക്കുന്നത്. ആണവായുധം കൊണ്ടുള്ള ആക്രമണങ്ങള്‍ പോലും തടുക്കാന്‍ അവയ്ക്ക് കഴിയും. വമ്പന്‍ ഭൂകമ്പങ്ങള്‍ പോലും ഈ കെട്ടിടങ്ങള്‍ക്ക് ഒരിളക്കവുമുണ്ടാക്കില്ല.

   സൈനികരുടെ കേന്ദ്രങ്ങള്‍ക്ക് പുറമെ വലിയ ആശുപത്രികള്‍, വിശാലമായ ഭക്ഷണശാലകള്‍ തുടങ്ങിയവയെല്ലാം പര്‍വതത്തിനുള്ളിലെ ഈ തുരങ്കനഗരത്തില്‍ ഒരുക്കിയിരിക്കുന്നു.

   വമ്പന്‍ ഡീസല്‍ ജനറേറ്റുകളാണ് ഈ കേന്ദ്രത്തിലേക്കുള്ള വൈദ്യുതി ഉത്പാദിപ്പിക്കുന്നത്. ധാരാളം വെള്ളം ശേഖരിച്ചുവയ്ക്കാന്‍ കഴിയുന്ന ജല‘ സംഭരണികളും ഇവിടെ സജ്ജീകരിച്ചിരിക്കുന്നു. വായുശുദ്ധീകരിക്കാനുള്ള അത്യാധുനിക സംവിധാനങ്ങളും തുരങ്കത്തിലുണ്ട്.

  നാലു വര്‍ഷം കൂടുമ്പോള്‍ ഈ തുരങ്കത്തിലെ സകല സംവിധാനങ്ങളും കര്‍ശനമായി പരിശോധിക്കുകയും അറ്റകുറ്റപ്പണികള്‍ നടത്തുകയും നവീകരിക്കുകയും ചെയ്യുന്നു.