സൂറിക്
സ്വിറ്റ്സര്‍ലന്‍ഡിലെ ഏറ്റവും വലിയ നഗരമാണ് സൂറിക്. റോമാക്കാര്‍ സ്ഥാപിച്ച ഈ നഗരം സൂറിക് തടാകക്കരയിലാണ് സ്ഥിതിചെയ്യുന്നത്. ജര്‍മനാണ് ഇവിടത്തെ ഔദ്യോഗികഭാഷ. സൂറിക്കിലാണ് ഫിഫയുടെ ആസ്ഥാനം. 1954-ലെ ഫിഫ ലോകകപ്പിന് വേദിയൊരുക്കിയത് ഈ നഗരമാണ്. മറ്റു വന്‍കിട നഗരങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ സൂറിക്കില്‍ അംബരചുംബികള്‍ കുറവാണ്. കര്‍ശനമായ കെട്ടിടനിര്‍മാണനിയമങ്ങളാണ് ഇതിനു കാരണം. യന്ത്രഭാഗങ്ങളുടെ ഉത്പാദനം, സാമ്പത്തികസേവനങ്ങള്‍, തുണിവ്യവസായം, ടൂറിസം എന്നിവയില്‍നിന്ന് മികച്ച വരുമാനമാണ് സൂറിക്കിന് ലഭിക്കുന്നത്. കൂടാതെ ലോകത്ത് ഏറ്റവും അധികം സ്വര്‍ണവ്യാപാരം നടക്കുന്ന നഗരമാണ് സൂറിക്ക്. സ്വിസ് സ്റ്റോക്ക് എക്സ്ചേഞ്ചും ഇവിടെയാണ്. മികച്ച സര്‍വകലാശാലകളുള്ള സൂറിക് വിദ്യാഭ്യാസരംഗത്തെ ഒരു പ്രധാനകേന്ദ്രമാണ്.