സുന്ദർബൻ
ലോകത്തിലെ ഏറ്റവും വലിയ കണ്ടൽവനമാണ് സുന്ദർബൻ ഡെൽറ്റ അഥവാ സുന്ദർവനങ്ങൾ. ഗംഗ, ബ്രഹ്മപുത്ര നദികളുടെ അഴിമുഖത്ത്, പശ്ചിമബംഗാളിലും ബംഗ്ലാദേശിലുമായി ഇതു പരന്നു കിടക്കുന്നു. സുന്ദരി എന്നു പ്രസിദ്ധമായ ഒരിനം കണ്ടൽ വനങ്ങൾ വളരുന്നതിനാലാണ് സുന്ദർ വനങ്ങൾ എന്ന പേരു ലഭിച്ചത്. കണ്ടൽക്കാടുകളിൽ കടുവകളെ കാണാൻ കഴിയുന്ന ലോകത്തിലെ ഏക പ്രദേശമാണ് സുന്ദർബൻ.യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ സുന്ദർ വനം ഇടം നേടിയിട്ടുണ്ട്.2001ൽ യുനെസ്കോയുടെ മനുഷ്യനും ജൈവ വൈവിദ്ധ്യവും( മാൻ ആന്റ് ബയൊസ്ഫിയർ പ്രോഗ്രാം) എന്ന പദ്ധതിയുടെ ഭാഗമായുള്ള ഇന്ത്യയിലെ മൂന്നാമത്തെ ബയോസ്ഫിയർ റിസർവായി പ്രഖ്യാപിച്ചു.