Encyclopedia

സിക വൈറസ്

ഫ്ലാവിവിറിഡേ കുടുംബത്തില്‍പ്പെട്ട സിക വൈറസ് മൂലമുണ്ടാകുന്ന രോഗമാണിത്.ഈഡിസ് കൊതുകുകള്‍ വഴി ഇത് മനുഷ്യരിലേക്ക് പടരുന്നു. 1947-ല്‍ യുഗാണ്ടയില്‍ ഒരു കുരങ്ങില്‍ നിന്നാണ് ആദ്യമായി സിക വൈറസിനെ കണ്ടെത്തിയത്. 1952-ല്‍ യുഗാണ്ടയിലും ടാന്‍സനിയയിലും ഇത് മനുഷ്യരില്‍ റിപ്പോര്‍ട്ട് ചെയ്യ്തു.

  പൊതുവേ ലക്ഷണങ്ങള്‍ ഒന്നും കാണിക്കാത്ത സിക ഗര്‍ഭസ്ഥശിശുക്കളെയാണ് ഏറ്റവും കൂടുതല്‍ ബാധിക്കുക. തല ചെറുതായ അവസ്ഥയിലാണ് ഈ കുഞ്ഞുങ്ങള്‍ മിക്കവാറും ജനിക്കുന്നത്. കുട്ടികളിലും മുതിര്‍ന്നവരിലും നാഡീസംബന്ധമായ തകരാറുകളും സിക മൂലം ഉണ്ടാകാറുണ്ട്.