സിംഗപ്പൂര്‍
തെക്ക്-കിഴക്കന്‍ ഏഷ്യയിലെ ദ്വീപുരാജ്യമായ സിംഗപ്പൂര്‍ ലോകത്തിലെ ഏറ്റവും മനോഹരമായ നഗരങ്ങളില്‍ ഒന്നാണ്.ലോകത്തിലെ ഏറ്റവും മികച്ച സ്മാര്‍ട്ട് സിറ്റി. സുരക്ഷിതനഗരം, നിക്ഷേപസൗഹൃദ നഗരം തുടങ്ങിയ ബഹുമതികള്‍ സ്വന്തമാക്കിയ നഗരമാണിത്.
ഒരുകാലത്ത് ബ്രിട്ടീഷ് കോളനിയായിരുന്ന സിംഗപ്പൂര്‍ ഇന്ന് വിദ്യാഭ്യാസം, സാമ്പത്തികം, ആരോഗ്യം ചരക്കുനീക്കം, ഉത്പാദനം, വിനോദസഞ്ചാരം, വ്യവസായം, വാണിജ്യം തുടങ്ങിയ മേഖലകളിലെല്ലാം വന്‍കുതിപ്പാണ് നടത്തിയിരിക്കുന്നത്, ആയുര്‍ദൈര്‍ഘ്യത്തിലും ജനങ്ങളുടെ ജീവിതനിലവാരത്തിലുമൊക്കെ ഈ നഗരം മുന്നിലാണ്.
ഇംഗ്ലീഷ്, മലായ്, മാന്‍ഡരിന്‍, തമിഴ് എന്നീ നാല് ഔദ്യോഗിക ഭാഷകളുള്ള നാടാണ് സിംഗപ്പൂര്‍. 39 ശതമാനം വിദേശികളാണ് ഈ നഗരത്തിലുള്ളത്. ഇതില്‍ 75 ശതമാനവും ചൈനക്കാരാണ്.