സാവോ പോളോ
പോര്‍ച്ചുഗീസ് ഭാഷ സംസാരിക്കുന്നവര്‍ ഏറ്റവുമധികമുള്ള നഗരമാണ് സാവോ പോളോ. ബ്രസീലിലെ ഏറ്റവും ജനസാന്ദ്രതയേറിയതും സമ്പന്നവുമായ സാവോ പോളോ സംസ്ഥാനത്തിന്‍റെ തലസ്ഥാനമാണ് ഈ നഗരം സെയിന്‍റ് പോളില്‍ നിന്നാണ് സാവോ പോളോ എന്ന പേരിന്‍റെ വരവ്.
1822-ലാണ് ബ്രസീല്‍ പോര്‍ച്ചുഗീസുകാരില്‍ നിന്നും സ്വാതന്ത്ര്യം നേടിയത്. ഇതിന്‍റെ ഓര്‍മയ്ക്കായി സാവോ പോളോയില്‍ ഒരു സ്വാതന്ത്ര്യസ്മാരകം പണിതുയര്‍ത്തിയിട്ടുണ്ട്. പോളിസ്റ്റാ അവന്യു ആണ് നഗരത്തിലെ സാമ്പത്തികകേന്ദ്രം.
നോര്‍ത്ത് ടവര്‍ പോലെയുള്ള ബ്രസീലിലെ ബഹുനിലക്കെട്ടിടങ്ങളില്‍ ഏറെയും സാവോ പോളോ നഗരത്തിലാണ്. 1950, 2014 വര്‍ഷങ്ങളിലെ ഫിഫ ലോകകപ്പ് മത്സരങ്ങള്‍ക്ക് ഇവിടം വേദിയായിട്ടുണ്ട്. പോളി സ്റ്റാനോസ് എന്നാണ് ഇവിടത്തുകാരെ വിളിക്കാറ്.