EncyclopediaMajor personalities

ഷേഖ് ഹസീന

ബംഗ്ലാദേശ് പ്രധാനമന്ത്രിയാണ് ഷേഖ് ഹസീന. ജനനം 1947 സെപ്റ്റംബർ 28). 2009 ജനുവരി 9 മുതൽ ഈ സ്ഥാനം വഹിക്കുന്നത് ഹസീനയാണ്. 2014 ജനുവരി 14-ന് നടന്ന തിരഞ്ഞെടുപ്പിലും2018 ‍‍ഡിസംബർ 30ന് നടന്ന തിരഞ്ഞെടുപ്പിലും ഷേഖ് ഹസീന ഈ സ്ഥാനത്തേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു. അതെസമയം 2018ലെ തിരഞ്ഞെടുപ്പ് അട്ടിമറിച്ചാണ് വിജയിച്ചതെന്ന ആക്ഷേപവുമുണ്ടായി. 1996 മുതൽ 2001 വരെയും ഷേഖ് ഹസീന പ്രധാനമന്ത്രിയായിരുന്നു. ഏകദേശം 12 വർഷത്തോളം ഷേഖ് ഹസീന പ്രതിപക്ഷനേതൃസ്ഥാനത്തു മുണ്ടായിരുന്നു. 1981 മുതൽ ബംഗ്ലാദേശ് അവാമി ലീഗിന്റെ നേതൃസ്ഥാനവും വഹിക്കുന്നുണ്ട്. ഷേഖ് മുജീബുർ റഹ്മാന്റെ അഞ്ചു കുട്ടികളിൽ മൂത്തവളാണ് ഷേഖ് ഹസീന. പരേതനായ ന്യൂക്ലിയാർ ശാസ്ത്രജ്ഞൻ എം.എ. വഹീദ് മിയ ആണ് ഭർത്താവ്.

പ്രതിപക്ഷനേതാവായിരുന്നപ്പോൾ 2004-ൽ ഹസീനയ്ക്കെതിരേ വധശ്രമമുണ്ടായിരുന്നു. 2007-ൽ ഹസീനയെ അഴിമതിക്കുറ്റമാരോപിച്ച് അറസ്റ്റ് ചെയ്യുകയുണ്ടായി. സൈന്യത്തിന്റെ പിന്തുണയുണ്ടായിരുന്ന കെയർടേക്കർ ഭരണകൂടം കൊലപാതകക്കുറ്റവും ഹസീനയ്ക്കുമേൽ ചുമത്തുകയുണ്ടായി.