ഷെന്‍ഷെന്‍
ചൈനയുടെ സിലിക്കണ്‍ വാലി എന്നറിയപ്പെടുന്ന നഗരമാണ് ഷെന്‍ഷെന്‍.1979-ലാണ് ഔദ്യോഗികമായി ഈ നഗരം രൂപം കൊണ്ടത്. 1980-ല്‍ ചൈനയുടെ ആദ്യത്തെ പ്രത്യേക സാമ്പത്തികമേഖലയായി ഇവിടം മാറി. 1990 -കളില്‍ വന്‍ വളര്‍ച്ച നേടിയ ലോകത്തിലെ വന്‍കിട നഗരങ്ങളിലൊന്നായി. ഷെന്‍ഷെന്‍ സ്റ്റോക്ക് എക്സ്ചേഞ്ച് കൂടാതെ JxD, വാവെയ് തുടങ്ങി ധാരാളം വമ്പന്‍ കമ്പനികളുടെ ആസ്ഥാനം ഇവിടെയുണ്ട്. ചൈനയിലെ ഷാങ്ങ്‌ഹായ്, ഹോങ്കോങ്ങ് തുറമുഖങ്ങള്‍ കഴിഞ്ഞാല്‍ ഏറ്റവും തിരക്കേറിയ മൂന്നാമത്തെ തുറമുഖമാണ് ഷെന്‍ഷെന്‍ തുറമുഖം.
മിങ്ങ്, ക്വിങ്ങ് രാജവംശങ്ങളുടെ അവശേഷിപ്പുകളായ ഒരുപാട് കെട്ടിടങ്ങള്‍ ഈ നഗരത്തിലുണ്ട്.115 നിലകളുള്ള പിങ്ങ് ആന്‍ ഫിനാന്‍സ് സെന്‍റെര്‍ ആണ് നഗരത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടം, ലോണ്‍ലി പ്ലാനറ്റ് മാസിക പ്രസദ്ധീകരിച്ചു. 2019-ല്‍ സന്ദര്‍ശിക്കാന്‍ പറ്റിയ പത്ത് മികച്ച നഗരങ്ങളുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് ഷെന്‍ഷെന്‍