ഷാങ്ങ്‌ഹായ്
ചൈനയിലെ യാങ്ങ്‌റ്റ്സി നദീതീരത്തുള്ള തുറമുഖനഗരമാണ് ഷാങ്ങ്‌ഹായ്. ചൈനയുടെ വ്യവസായ- വാണിജ്യ സാംസ്കാരിക നഗരമാണിത്. ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള നഗരങ്ങളില്‍ മുന്‍പന്തിയിലാണ് ഷാങ്ങ്‌ഹായ് നഗരം. 2.63 കോടിയാണ് ഇവിടത്തെ ജനസംഖ്യ. ഈ നഗരത്തിലാണ് ലോകത്തിലെ ഏറ്റവും തിരക്കുള്ള കണ്ടെയ്നര്‍ തുറമുഖമുള്ളത്.
ലോകത്തിലെ നിര്‍ണായക സാമ്പത്തിക കേന്ദ്രങ്ങളിലൊന്നായ ഷാങ്ങ്‌ഹായ്, യന്ത്രങ്ങള്‍, കപ്പല്‍, രാസവസ്തുക്കള്‍, ഇരുമ്പുരുക്ക്, പെട്രോളിയം ഉത്‌പന്നങ്ങള്‍, തുണിത്തരങ്ങള്‍ വൈദ്യുതോപകരണങ്ങള്‍ എന്നിവയുടെയെല്ലാം ഉത്പാദനകേന്ദ്രമാണ്. അസംസ്കൃതവസ്തുക്കളുടെ കയറ്റുമതി ഇവിടത്തെ പ്രധാന വ്യവസായങ്ങളില്‍പെടുന്നു.
ലോകത്തിലെ ഏറ്റവും വലിയ ഓഹരിവിപണികളിലൊന്നാണ് ഷാങ്ങ്‌ഹായ് സ്റ്റോക്ക് എക്സ്ചേഞ്ച്. ലോകത്തിലെ ഡിസ്നിപാര്‍ക്കുകളില്‍ ഏറ്റവും വലുപ്പമുള്ള ഷാങ്ങ്‌ഹായ് ഡിസ്നി റിസോര്‍ട്ട് ഈ നഗരത്തില്‍ സ്ഥിതിചെയ്യുന്നു. ചൈനീസ് സിനിമാ വ്യവസായത്തിന്‍റെ കേന്ദ്രമാണ് ഷാങ്ങ്‌ഹായ്.150-ല്‍ അധികം പാര്‍ക്കുകള്‍ ഈ നഗരത്തിലുണ്ട്.