വെള്ളയപ്പം
അര കിലോ പച്ചരി കുതിര്‍ത്ത് തോര്‍ന്ന ശേഷം ആട്ട്കല്ലിലിട്ടു ഇടിക്കുക. അപ്പത്തിന്റെ അരിപ്പില്‍ അരിച്ച് മാവ് തരിയില്ലാതെ എടുക്കണം. അരിപ്പൊടി തിളച്ച വെള്ളത്തിലിട്ടു പാവാക്കുക. ഇടിച്ച മാവ് വറുത്ത് അതും തണുക്കാന്‍ വയ്ക്കുക. പാത്രത്തില്‍ തട്ടി തണുത്ത പാവും ചേര്‍ത്ത് ഇളക്കണം. കള്ളും സോഡാപ്പൊടിയും അല്പം പഞ്ചസാരയും ചേര്‍ത്തിളക്കി ഒരു രാത്രി അടച്ചു വയ്ക്കുക. വെള്ളമാകാതെ കലക്കി പാകത്തിന് ഉപ്പും ചേര്‍ത്തിളക്കി ചീനച്ചട്ടിയില്‍ എണ്ണ പുരട്ടി മാവൊഴിച്ച് പുറം വെന്തുവരുമ്പോള്‍ ചട്ടുകം ഉപയോഗിച്ചിളക്കി എടുക്കാം.