വെണ്ടയ്ക്ക സ്റ്റൂ
ചേരുവകള്‍
വെണ്ടയ്ക്ക- 40 എണ്ണം
സവാള- 2 എണ്ണം
ഉപ്പ്- പാകത്തിന്
പച്ചമുളക്-8 എണ്ണം
ഇഞ്ചി- 2 കഷണം
കുരുമുളക്- 2 ടീസ്പൂണ്‍
വെളുത്തുള്ളി- 10 അല്ലി
ഗരം മസാല- ഒരു ടീസ്പൂണ്‍
ഉരുളക്കിഴങ്ങ്- 2 എണ്ണം
തേങ്ങാപ്പാല്‍- ഒരു കപ്പ്
കറിവേപ്പില- 4 തണ്ട്
പാകം ചെയ്യുന്ന വിധം
വെണ്ടയ്ക്ക കഷണങ്ങളാക്കിയെടുക്കുക. അതിനുശേഷം ഉരുളക്കിഴങ്ങ്, സവാള ഇവ അരിഞ്ഞു വയ്ക്കുക. ഒരു ചീനച്ചട്ടിയില്‍ വെണ്ടയും സവാള അരിഞ്ഞതും ഇട്ട് ആവി കയറ്റി എടുക്കുക.ഉരുളക്കിഴങ്ങ് വേവിച്ച് എടുക്കുക. പച്ചമുളക്, ഇഞ്ചി, മസാലപൊടി, കുരുമുളക്പൊടി, വെളുത്തുള്ളി ഇവ ചേര്‍ക്കുക. ചേരുവകള്‍ വെന്തു കഴിയുമ്പോള്‍ സവാളയിലും വെണ്ടയ്ക്കയിലും ഉപ്പു ചേര്‍ക്കുക. ചേരുവയില്‍ തേങ്ങാപ്പാലും കറിവേപ്പിലയുമിട്ട് ചാറു കുറുകുമ്പോള്‍ ഇറക്കി വച്ച് ഉപയോഗിക്കാം.