CookingEncyclopedia

വെണ്ടയ്ക്ക അവിയല്‍

1.വെണ്ടയ്ക്ക-150 ഗ്രാം

2.സവാള-ഒന്ന്

3.പച്ചമുളക്- നാല്

4.തേങ്ങാ ചിരകിയത്-അര കപ്പ്‌

5.മുളക്പൊടി-കാല്‍ ടീസ്പൂണ്‍

6.മല്ലിപൊടി-ഒരു നുള്ള്

7.ഉപ്പ്-ആവശ്യത്തിന്

8.മഞ്ഞള്‍പ്പൊടി-ഒരു നുള്ള്

9.വെളിച്ചെണ്ണ- രണ്ട് ഡിസേര്‍ട്ട് സ്പൂണ്‍

പാകം ചെയ്യുന്ന വിധംഒന്നും രണ്ടും ചേരുവകള്‍ നീളത്തില്‍ കനം കുറച്ച് അരിയുക. ചീനച്ചട്ടി അടുപ്പത്തു വച്ചു ഒന്നര ഡിസേര്‍ട്ട് സ്പൂണ്‍ വെളിച്ചെണ്ണ ഒഴിച്ച് അതില്‍ ഈ വെണ്ടയ്ക്കയും സവാളയും പച്ചമുളകും ഇട്ടു വഴറ്റിയെടുക്കുക. നാല് മുതല്‍ ആറു വരെയുള്ള ചേരുവകള്‍ അവിയല്‍ പാകത്തിന് അരച്ച് കാല്‍ കപ്പ്‌ വെള്ളത്തില്‍ കലക്കി വഴറ്റിയ ചേരുവയുമായി കൂട്ടി യോജിപ്പിച്ച് അടുപ്പത്തു വച്ച് വെള്ളം വറ്റിച്ചു വാങ്ങി പച്ചവെളിച്ചെണ്ണയും കറിവേപ്പിലയും ചേര്‍ക്കുക