Encyclopedia

വിയന്ന

ഓസ്ട്രിയയുടെ തലസ്ഥാനവും ഏറ്റവും വലിയ നഗരവുമാണ് വിയന്ന, ലോകത്ത് ജര്‍മന്‍ ഭാഷ സംസാരിക്കുന്നവരുടെ എണ്ണത്തില്‍ ബെര്‍ലിന്‍ കഴിഞ്ഞാല്‍ രണ്ടാം സ്ഥാനത്തുള്ള നഗരമാണിത്‌. സംഗീതത്തിലെ പൈതൃകം കണക്കിലെടുത്ത് സംഗീത നഗരമെന്ന് വിയന്നയെ വിശേഷിപ്പിക്കാറുണ്ട്. ഐക്യരാഷ്ട്രസംഘടന, ഒപെക് എന്നിവയുടെ കാര്യാലയങ്ങള്‍ ഈ നഗരത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. യുനെസ്കോ തയ്യാറാക്കിയ ലോക പൈതൃകസ്മാരകങ്ങള്‍ക്ക് ഭീഷണി നേരിടുന്ന നഗരങ്ങളുടെ പട്ടികയില്‍ വിയന്നയും പെടുന്നു. സമ്പന്നമായ ചരിത്രമുള്ള ഈ നഗരം ജനങ്ങളുടെ ഉയര്‍ന്ന ജീവിതനിലവാരത്തിന്റെ പേരില്‍ പല തവണ പ്രശംസ നേടിയിട്ടുണ്ട്.