വാസ്കോഡ ഗാമാ പാലം
യൂറോപ്പിലെ ഏറ്റവും നീളം കൂടിയ പാലമാണ് വാസ്കോ ഡ ഗാമാ പാലം. പോർച്ചുഗലിന്റെ തലസ്ഥാനമായ ലിസ്ബണിൽ ടാഗസ് നദിക്കു കുറുകെയാണ് പാലം നിർമ്മിച്ചിരിക്കുന്നത്. 420 മീറ്റർ ഉയരമുള്ള പാലത്തിനു 17.2 കിലോമീറ്റർ നീളമുണ്ട്. 1995-ൽ ആരംഭിച്ച നിർമ്മാണം 1998-ലാണ് പൂർത്തിയായത്. 1998 മാർച്ച് 29-ന് പാലം തുറന്നുകൊടുത്തു. വാസ്കോ ഡ ഗാമയുടെ ഇന്ത്യാ സന്ദർശനത്തിന്റെ 500 ആം വാർഷികത്തോടനുബന്ധിച്ചാണ് പാലം ഉദ്ഘാടനം ചെയ്തത്.