Encyclopedia

വാഷിംഗ്‌ടണ്‍, ഡി.സി

അമേരിക്കയുടെ തലസ്ഥാനമാണ് വാഷിംഗ്‌ടണ്‍, ഡി.സി.1791-ലാണ് ഈ നഗരം സ്ഥാപിതമായത്. പൊട്ടോമാക് നദിയുടെ തീരത്താണ് ഈ നഗരം സ്ഥിതിചെയ്യുന്നത്. അമേരിക്കയുടെ പ്രഥമ പ്രസിഡന്റ് ജോര്‍ജ് വാഷിംഗ്ടണില്‍ നിന്നാണ് ഈ പേര് ലഭിച്ചത്. ലോകത്തിലെ തന്നെ വളരെ പ്രധാനപ്പെട്ട തലസ്ഥാന നഗരങ്ങളില്‍ ഒന്നാണിത്. വൈറ്റ് ഹൗസ് സ്ഥിതിചെയ്യുന്ന വാഷിംഗ്‌ടണ്‍, ലോകബാങ്ക്, ഐഎംഎഫ് തുടങ്ങി പല രാജ്യാന്തര സംഘടനകളുടെയും ആസ്ഥാനമാണ്.