വമ്പന്മാരായ തുരങ്കങ്ങള്‍
വാഹനഗതാഗതത്തിന്റെ കാര്യത്തില്‍ അമേരിക്കയിലെ ഏറ്റവും തിരക്കേറിയ തുരങ്കം എന്ന റെക്കോര്‍ഡ് നേടിയ തുരങ്കമാണ് ലിങ്കണ്‍ തുരങ്കം. ദിവസേന ഒരു ലക്ഷത്തിയിരുപതിനായിരത്തിലേറെ വാഹാനങ്ങളാണ് ഈ തുരങ്കത്തിലൂടെ പായുന്നത്.
സ്വീഡനില്‍ സ്റ്റോക്ക്ഹോമിലെ ഫ്രെഡ്ഹാര്‍ തുരങ്കവും ജര്‍മനിയിലെ ഹാം ബര്‍ഗിലുള്ള ന്യൂ എല്‍ബെ ടണലും അതിനേക്കാള്‍ മികച്ചു നില്‍ക്കുന്നു. പ്രതിദിനം ഒന്നരലക്ഷം വാഹനങ്ങളാണ് ആ തുരങ്കങ്ങളിലൂടെ ഓടിക്കൊണ്ടിരിക്കുന്നത്.
വെള്ളപ്പൊക്കം ഒഴിവാക്കാന്‍ ഒരു തുരങ്കം, നിര്‍മാണത്തിലിരിക്കുന്ന ചിക്കാഗോ ഡീപ്ടണല്‍ പ്രോജക്ടിന്‍റെ ലക്ഷ്യമതാണ്. ചിക്കാഗോ പ്രദേശത്തെ വെള്ളപ്പൊക്കം ഒഴിവാക്കാന്‍ ഈ തുരങ്കത്തിലൂടെ വെള്ളം ഒഴുക്കി വിടുന്നു.175 കിലോമീറ്റര്‍ നീളമുള്ള ഈ തുരങ്കത്തിന്‍റെ നിര്‍മ്മാണം 1970-ല്‍ നിര്‍മാണം ആരംഭിച്ചു. 2019-ല്‍ ഇത് പൂര്‍ത്തിയാകുമെന്ന് കരുതപ്പെടുന്നു.
അമേരിക്കയിലെ ഏറ്റവും ഉയരം കൂടിയ തുരങ്കമാണ് കൊളറാഡോയിലെ മൊഫാറ്റ് ടണല്‍. 10 കിലോമീറ്റര്‍ നീളമുള്ള ഈ തുരങ്കം സ്ഥിതിചെയ്യുന്നത്. സമുദ്ര നിരപ്പില്‍ നിന്ന് 2816 മീറ്റര്‍ ഉയരത്തിലാണ്. എന്നാല്‍ ലോകത്തില്‍ ഏറ്റവും ഉയരത്തില്‍ സ്ഥിതിചെയ്യുന്ന തുരങ്കം ടിബറ്റ് റെയില്‍വേയുടെ ഫെന്‍ഗുഷന്‍ ടണലാണ്. സമുദ്ര നിരപ്പില്‍ നിന്ന് 4905 മീറ്ററാണ് അതിന്റെ ഉയരം.
തെക്കേ അമേരിക്കയിലെ നീളം കൂടിയ പര്‍വതതുരങ്കമാണ് ലാലിന ടണല്‍.നിര്‍മാണത്തിലിരിക്കുന്ന അത് പൂര്‍ത്തിയാകുമ്പോള്‍ പര്‍വതത്തിനുള്ളില്‍ മാത്രം 2500 മീറ്റര്‍ നീളമുണ്ടാകും. ആറുവരി പാതയുള്ള ഈ തുരങ്കത്തിനോട് ചേര്‍ന്ന് അടിയന്തിരാവശ്യങ്ങള്‍ക്കായി മറ്റൊരു തുരങ്കവും നിര്‍മിക്കുന്നു.