ലോക പുകയില വിരുദ്ധ ദിനം
ലോകാരോഗ്യ സംഘടനയുടെ ആഹ്വാനപ്രകാരം മേയ് 31 പുകയില വിരുദ്ധ ദിനമായി ലോകമെങ്ങും ആചരിക്കുന്നു. അര്ബുദ്ധമടക്കം മാരകമായ നിരവധി രോഗങ്ങള്‍ക്ക് കാരണമാകുന്ന പുകയിലയുടെ ഉപയോഗം പല രാജ്യങ്ങളിലും കുട്ടികള്‍ക്കിടയില്‍പ്പോലും വ്യാപകമാണെന്ന് ലോകാരോഗ്യസംഘടന ചൂണ്ടിക്കാട്ടുന്നു. പ്രതിവര്‍ഷം 54 ലക്ഷം പേരാണ് പുകയില ജന്യ രോഗങ്ങള്‍ ബാധിച്ച് മരിക്കുന്നത്.198]7-ല്‍ തുടങ്ങിയ ഈ ദിനാചാരണത്തില്‍ പുകയിലയ്ക്കെതിരായ വ്യാപക പ്രചാരണങ്ങള്‍ നടക്കുന്നു.