ലോകത്തില്‍ ഏറ്റവും അധികം മഴ ലഭിക്കുന്ന പ്രദേശം ഏത്??
ലോകത്തില്‍ ഏറ്റവുമധികം മഴ പെയ്യുന്ന പ്രദേശം ഇന്ത്യയിലെ മേഘാലയ സംസ്ഥാനത്തിലെ മാസിന്‍റo ആണ്. ഹവായ് ദ്വീപിലെ വയ്ല്ല്‍ എന്ന പ്രദേശത്താണ് ചിറാപൂഞ്ചിയില്‍ നിന്നും ഈ സ്ഥാനം പിടിച്ചെടുത്തിരുന്നത്. എന്നാല്‍ ചിറാപുഞ്ചിയില്‍ നിന്നും 16 കി.മീ അകലെയുള്ള മാസിന്‍റം ആണ് ഇന്ത്യക്ക് ഈ ബഹുമതി വീണ്ടും നേടിക്കൊടുത്തത്.
മാസിന്‍റo പ്രദേശത്ത് ഏതാണ്ട് എല്ലാ ദിവസവും മഴ പെയ്യുന്നു. ആഴ്ചകളോളം നിലയ്ക്കാതെ പെയ്യുന്ന മഴ കാരണം ഇവിടത്തുകാര്‍ക്ക് കുടയും മഴക്കോട്ടുമില്ലാതെ ഒറ്റദിവസം പോലും പുറത്തിറങ്ങാന്‍ സാധിക്കില്ല. ജൂണിനും ഒക്ടോബറിനുമിടയ്ക്കാണ് ഏറ്റവുമധികം മഴ.
സമുദ്രനിരപ്പില്‍ നിന്ന് 1313 മീറ്റര്‍ ഉയരത്തിലാണ് ചിറാപുഞ്ചി സ്ഥിതിചെയ്യുന്നത്. ലോകത്തില്‍ ഏറ്റവുമധികം മഴ ലഭിച്ചിരുന്ന ഇവിടം ഇപ്പോള്‍ വരണ്ട പ്രദേശമായികൊണ്ടിരിക്കുകയാണ് എന്ന് പറയപ്പെടുന്നു. കാട് വെട്ടിത്തെളിച്ച് ഒരു സ്ഥലത്തു നിന്ന് മറ്റൊരു സ്ഥലത്തു കൃഷി ചെയ്യുന്ന ജൂമിംഗ് രീതിമൂലം വനങ്ങള്‍ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു. പെയ്യുന്ന മഴവെള്ളം മുഴുവന്‍ സമതലങ്ങളിലേക്ക് ഒഴുകിപ്പോകുന്നു. വ്യാപകമായ വനനാശമാണ് ഇതിനു കാരണം. തണുപ്പ്കാലത്ത് പോലും ഇവിടെ ജലക്ഷാമം അനുഭവപ്പെടുന്നു.