ലോകത്തിലെ ഏറ്റവും വലിയ വനങ്ങള്‍ എവിടെ സ്ഥിതിചെയ്യുന്നു?
വനങ്ങള്‍ എല്ലാം കൂടി ഒരുമിച്ച് കണക്കാക്കിയാല്‍ അതിന്‍റെ വിസ്തൃതി ഭൂമിയുടെ ഉപരിതലത്തിന്റെ കാല്‍ഭാഗത്തിലധികം വരും, ഏഷ്യന്‍ ഭൂഖണ്ഡത്തില്‍ ആണ് ഏറ്റവും വലിയ കാടുകളുള്ളത്. ദക്ഷിണ അമേരിക്ക, ഉത്തര അമേരിക്ക, ആഫ്രിക്ക, യൂറോപ്പ്, ഓസ്ട്രേലിയ എന്നിവിടങ്ങളിലും വളരെയധികം വനങ്ങള്‍ ഉണ്ട്. ഏഷ്യയിലെയും ആമസോണിലെയും കാടുകളാണ് വലിപ്പത്തില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. ഇവയില്‍ ആയിരക്കണക്കിന് മൃഗങ്ങളും സസ്യങ്ങളുമുണ്ട്, ചിലയിടങ്ങളില്‍ സൂര്യപ്രകാശം കടക്കാന്‍ പോലും പറ്റാത്ത കാടുകളും ഉണ്ട്.ഓരോ വര്‍ഷവും കാടുകളുടെ വിസ്തൃതി കുറഞ്ഞ് വരുകയാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.