Encyclopedia

റോണ്‍ജന്‍

വൈദ്യശാസ്ത്ര രംഗത്തു മാത്രമല്ല രസതന്ത്രത്തിലും ഊര്‍ജ്ജതന്ത്രത്തിലുമൊക്കെ വന്‍ കുതിച്ചു ചാട്ടത്തിനു വഴിയൊരുക്കിയ മഹത്തായ കണ്ടുപിടുത്തമാണ് എക്സ്റേ. വില്യം കോണ്‍റാഡ് റോണ്‍ജന്‍ ആണ് ഈ അത്ഭുത രശ്മികള്‍ കണ്ടുപിടിച്ചത്. 1845-ല്‍ പേര്‍ഷ്യയിലാണ് റോണ്‍ജന്‍ ജനിച്ചത്.കാതോഡ് രശ്മികളെ നിരീക്ഷിക്കുന്നത്തിനിടയില്‍ അടുത്തുവച്ചിരുന്ന ബേരിയം പ്ലാറ്റിനോ സയനൈഡ് പുരട്ടിയ ഒരു ഗ്ലാസ് സ്ക്രീനില്‍ പച്ച നിറത്തിലുള്ള ഒരു പ്രകാശം, മഹത്തായ കണ്ടുപിടിത്തത്തിലേക്കുള്ള വാതിലുകള്‍ തുറക്കപ്പെടുകയായിരുന്നു അവിടെ. ഏതായാലും ഈ പച്ചവെളിച്ചം കാതോട് രശ്മികളുടേതല്ല, ഏതോ അജ്ഞാത കിരണങ്ങളാണ് താന്‍ കണ്ടുപിടിച്ചതെന്നു റോണ്‍ജന്‍ ഊഹിച്ചു. അതിനദ്ദേഹം എക്സ്റേ എന്ന് പേരിട്ടു. സാധാരണ വസ്തുസ്ക്കളിലൂടെ എക്സ്റേ എളുപ്പത്തില്‍ കടന്നുപോവുമെന്നും റോണ്‍ജന്‍ തെളിയിച്ചു. പ്രകാശത്തെക്കാള്‍ തരംഗദൈര്‍ഘ്യം കുറഞ്ഞ ഈ വൈദ്യുത കാന്തിക വികിരണം എല്ലുകളുടെയും ആന്തരികാവയവങ്ങളുടേയുമൊക്കെ ചിത്രമെടുക്കാന്‍ ഉപയോഗിക്കാന്‍ തുടങ്ങി. മറ്റനേകം കണ്ടുപിടിത്തങ്ങളിലേക്കുള്ള വാതില്‍ കൂടിയാണ് എക്സ്റേ വെട്ടിത്തുറന്നത്. എക്സറേയുടെ കണ്ടുപിടിത്തത്തിന് ആദ്യത്തെ ഊര്‍ജ്ജതന്ത്ര നോബേല്‍ സമ്മാനത്തുകയാവട്ടെ വുര്‍ത്സ് ബര്‍ഗ് സര്‍വ്വകലാശാലയ്ക്കു സംഭാവന നല്‍കുകയും ചെയ്തു. എഴുപത്തിയെട്ടാം വയസ്സില്‍ 1923-ല്‍ ആ പ്രതിഭാശാലി അന്തരിച്ചു.