Encyclopedia

രാമനാട്ടം

കൃഷ്ണനാട്ടക്കാരെ തന്‍റെ കൊട്ടാരത്തിലേക്കയയ്ക്കാന്‍ വിസമ്മതിച്ച മാനവേദന്‍ സാമൂതിരിയോടുള്ള വാശി കാരണം കൊട്ടാരക്കര തമ്പുരാന്‍ രൂപം കൊടുത്ത കലാരൂപമാണ് രാമനാട്ടം എന്നൊരു കഥയുണ്ട്. കൃഷ്ണനാട്ടത്തിന്‍റെ ഉത്ഭവുമായി ബന്ധപ്പെടുത്തി തിരിച്ചും ഈ കഥ പറയാറുണ്ട്‌. ഈ കലാരൂപത്തെയാണ് കഥകളിയുടെ ആദ്യരൂപമായി കണക്കാക്കുന്നത്.

  രാമകഥ പറയുന്ന രാമനാട്ടവും എട്ടുദിവസം കൊണ്ടാണ് രംഗത്ത് അവതരിപ്പിച്ചിരുന്നത്,മലയാളവും സംസ്കൃതവും ഇടകലര്‍ന്ന മണിപ്രവാളഭാഷയിലായിരുന്നു ഈ കലാരൂപത്തിന്‍റെ അവതരണം.

  അഭിനയത്തില്‍ കൂടിയാട്ടത്തോടായിരുന്നു രാമനാട്ടത്തിന് സാമ്യം. അതോടൊപ്പം കൂത്തിന്റെയും അഷ്ടപദിയാട്ടത്തിന്‍റെയും ചില അംശങ്ങളുണ്ട്, എന്നാല്‍ ചുവടുവയ്പ് വേഷവിധാനം തുടങ്ങിയവ നാടന്‍കലകളായ തിറ,തെയ്യം, മുടിയേറ്റ്,പടയണി എന്നിവയോടു ബന്ധപ്പെട്ടിരിക്കുന്നു. ശാസ്തീയശൈലിയേക്കാള്‍ ഗ്രാമീണശൈലിയാണ് ഇതില്‍ മുന്നിട്ടുനിന്നത്.