Encyclopedia

രക്തദാന ദിനം

ലോകാരോഗ്യ സംഘടനയുടെ ആഹ്വാനപ്രകാരമാണ് ലോകമെങ്ങും രക്തദാന ദിനം ആചരിക്കുന്നത്. കൂടുതല്‍ രക്തം കൂടുതല്‍ ജീവിതം എന്നതായിരുന്നു, 2011-ലെ ദിനാചരണ പ്രമേയം ലോകത്ത് ഒരു വര്‍ഷം ഒമ്പത് കോടി രക്തദാനങ്ങള്‍ നടക്കുന്നതായാണ് കണക്ക്. രക്തദാനത്തിന്‍റെ തോത് ഇനിയും ഏറെ വര്‍ധിക്കേണ്ടതുണ്ട്. ഇതിനായുള്ള പ്രചാരണവും ബോധവത്കരണവുമാണ് ജൂണ്‍ 14-നു പ്രധാനമായും നടക്കുന്നത്. ലോകാരോഗ്യ അസംബ്ലിയുടെ 58-ആമത് യോഗത്തിലാണ് ജൂണ്‍ 14 രക്തദാന ദിനമായി ആചരിക്കാന്‍ തീരുമാനമുണ്ടായത്. ഇതനുസരിച്ച് 2004-ല്‍ ആദ്യ ദിനാചരണം നടന്നു.