Encyclopedia

യെല്ലോ ഫീവര്‍ വൈറസ്

 യെല്ലോ ഫീവര്‍ എന്ന രോഗം പരത്തുന്ന വൈറസുകളാണ് യെല്ലോ ഫീവര്‍ വൈറസുകള്‍. ഫ്ലാവിവൈറസുകള്‍ എന്ന വിഭാഗത്തില്‍ പെടുന്ന വൈറസുകളാണിവ. കൊതുക് വഴിയാണ് ഈ രോഗാണുക്കള്‍ മനുഷ്യരിലേക്ക് പകരുന്നത്.

  ശക്തമായ പനിയും മഞ്ഞപ്പിത്തവുമാണ് ഫീവറിന്റെ ആദ്യ ലക്ഷണങ്ങള്‍. വൈറസ് ശരീരത്തെ കീഴടക്കുന്നതോടെ രോഗം കരളിനെ ബാധിക്കുന്നു. അപ്പോഴേക്കും രോഗിയുടെ ശരീരം മഞ്ഞനിറത്തിലാകും. രോഗികളില്‍ വൃക്കയുടെ പ്രവര്‍ത്തനം തകരാറിലാകാനും ഈ രോഗം കാരണമാകുന്നു.

  ആഫ്രിക്കയാണ് യെല്ലോ ഫീവര്‍ വൈറസിന്‍റെ ജന്മദേശം, അവിടെ നിന്ന് ഇത് തെക്കെ അമേരിക്കയിലെത്തി. ഈ രണ്ട് ഭൂഖണ്ഡങ്ങളിലാണ് ഇന്നും യെല്ലോ ഫീവര്‍ കൂടുതലായി കാണപ്പെടുന്നത്.

  ലോകാരോഗ്യ സംഘടനയുടെ കണക്കു പ്രകാരം വര്‍ഷംതോറും ഏതാണ്ട് 2 ലക്ഷം പേരെ വൈറസ് ബാധിക്കുന്നുണ്ട്. മുപ്പതിനായിരം മരണങ്ങളാണ് ഓരോ വര്‍ഷവും റിപ്പോര്‍ട്ട് ചെയ്യുന്നത്. ആഫ്രിക്കന്‍ രാജ്യങ്ങളിലാണ് ഏറ്റവും കൂടുതല്‍ മരണം നടക്കുന്നത്. ഈ വൈറസിനെതിരെ ഫലപ്രദമായ മരുന്നുകള്‍ കണ്ടെത്തിടിട്ടുണ്ട്.