Encyclopedia

മ്യൂണിക്

ജര്‍മനിയിലെ ബവേറിയ സംസ്ഥാനത്തിന്റെ തലസ്ഥാനമാണ്‌ മ്യൂണിക് നഗരം. ബര്‍ലിനും ഹാംബര്‍ഗും കഴിഞ്ഞാല്‍ ജര്‍മനിയിലെ മൂന്നാമത്തെ വന്‍നഗരമാണിത്. വിനോദസഞ്ചാരം, ശാസ്ത്ര സാങ്കേതിക ഗവേഷണങ്ങള്‍, വ്യാപാരം, വിദ്യാഭ്യാസo എന്നീ മേഖലകളില്‍ മുന്‍പന്തിയിലാണ് മ്യൂണിക് ബിഎംഡബ്ല്യൂ, സീമന്‍സ് തുടങ്ങിയ ലോകപ്രശസ്ത കമ്പനികളുടെ ആസ്ഥാനം ഇവിടെയാണ്‌.

  സാമ്പത്തികവളര്‍ച്ചാനിരക്ക് ഏറ്റവും കൂടുതലുള്ള ജര്‍മന്‍ നഗരങ്ങളിലൊന്നാണ് മ്യൂണിക്ക് യൂറോഷിലെ ഏറ്റവും വലിയ മാധ്യമനഗരമെന്നു മ്യൂണിക്കിനെ വിശേഷിപ്പിക്കാം. സൈക്കിള്‍ ഗതാഗതത്തിന് ഇവിടെ വന്‍പ്രചാരമുണ്ട്. നിരവധി ശുദ്ധജലതടാകങ്ങള്‍ നഗരത്തിനുള്ളിലുണ്ട്. 1972-ലെ ഒളിംപിക്സ് എന്നിവയുടെ വേദിയായിരുന്നു മ്യൂണിക്.