Encyclopedia

മ്യാവൂ പാടും പൂച്ചക്കിളി

മ്യാവൂ…..മ്യാവൂ… പൂച്ച കരയുന്നതിനെക്കുറിച്ചാണ് പറഞ്ഞുവരുന്നതെന്ന് കരുതിയാല്‍ തെറ്റി. ഒരു ദേശാടനപ്പക്ഷിയുണ്ടാക്കുന്ന ശബ്ദവും ഇങ്ങനയാണ്! പൂച്ചയുടെ കരച്ചില്‍ പോലെ ശബ്ദമുണ്ടാക്കുന്നതിനാല്‍ ഇവയുടെ പേരും പൂച്ചപ്പക്ഷി എന്നു തന്നെ. ഇംഗ്ലീഷിലെ പേര് ക്യാറ്റ് ബേഡ്. വടക്കെ അമേരിക്കയുടെ കിഴക്കന്‍ പ്രദേശങ്ങളിലും ബര്‍മുഡയിലുമാണ് പൂച്ചക്കിളികളെ ധാരാളമായി കണ്ടുവരുന്നത്. അമേരിക്കന്‍ ഐക്യനാടുകള്‍, മെക്സിക്കോ തുടങ്ങിയ ഇവയുടെ ദേശാടനം.

  23 സെന്റിമീറ്ററാണ് പൂച്ചക്കിളിയുടെ നീളം. ശരീരത്തിന് ചാരനിറമാണ്. തലയില്‍ തൊപ്പി പോലെ കറുത്ത നിറമുണ്ടാകും. കുറ്റിക്കാടുകളാണ് പൂച്ചക്കിളിയുടെ പ്രധാന താവളം കുറ്റിച്ചെടികളിലും മരങ്ങളില്‍ അധികം ഉയരത്തിലല്ലാതെയും അവ കൂടുണ്ടാക്കുന്നു.

  പ്രാണികളും കീടങ്ങളും പ്രിയപ്പെട്ട ഭക്ഷണമാണ്. പൂന്തോട്ടങ്ങളിലും കുറ്റിച്ചെടികള്‍ക്കിടയിലുമാണ് പൂച്ചക്കിളികള്‍ തീറ്റ തേടി അലയുന്നത്.

  അസാധാരണമായ ധൈര്യം പ്രകടിപ്പിക്കുന്ന പക്ഷികളാണ് പൂച്ചക്കിളികള്‍.ശത്രുക്കള്‍ അടുത്തെത്തിയാല്‍ ചിറകടിച്ച് മ്യാവൂ ശബ്ദമുണ്ടാക്കി ഇവ പോരാട്ടത്തിനു തയ്യാറെടുക്കും. കൂട്ടിനടുത്തെത്തുന്ന മറ്റ് പക്ഷികളെ അങ്ങോട്ടാക്രമിക്കാനും ഇവ മടിക്കാറില്ല.

  മ്യാവൂ ശബ്ദമുണ്ടാക്കാന്‍ മാത്രമല്ല, ഈണത്തില്‍ പാടാനും പൂച്ചപ്പക്ഷികള്‍ സമര്‍ത്ഥരാണ്.