മോസ്കോ
യൂറോപ്യന്‍ ഭൂഖണ്ഡത്തിലെ ഏറ്റവും വലിയ നഗരം, ലോകത്തിലെ ഏറ്റവും ശൈത്യമേറിയ മെഗാസിറ്റി, ഭൂമിയുടെ ഏറ്റവും വടക്കേയറ്റത്തെ നഗരം എന്നിങ്ങനെ പല പ്രത്യേകതകളുള്ള നഗരമാണ് മോസ്ക്കോ, റഷ്യയുടെ ഭരണസിരാകേന്ദ്രവും തലസ്ഥാനനഗരിയുമാണ് ഇത്.
പുരാതനകെട്ടിടങ്ങളും ചരിത്രസ്മാരകങ്ങളും നിറഞ്ഞ മനോഹരമായ മോസ്ക്കോ നഗരം മോസ്ക്വാ നദിക്കരയിലാണ് സ്ഥിതിചെയ്യുന്നത്. മോസ്കോ നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന കോട്ടയോടു കൂടിയ കൊട്ടാരസമുച്ചയമാണ് ക്രെoലിന്, അഞ്ച് കൊട്ടാരങ്ങളും നാല് കത്തീഡ്രലുകളും ചേര്‍ന്ന ഈ സമുച്ചയം സാര്‍ ചക്രവര്‍ത്തിയുടെ ആസ്ഥാന മന്ദിരമായിരുന്നു, ഇന്ന് റഷ്യന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയാണിത്.