Encyclopedia

മോണ്‍ട്രിയോള്‍

ഒരുകാലത്ത് കാനഡയുടെ വ്യാവസായികതലസ്ഥാനമായിരുന്ന നഗരമാണ് മോണ്‍ട്രിയോള്‍. മൗണ്ട് റോയല്‍ മലയില്‍നിന്നാണ് ഈ പേരിന്റെ വരവ്. 1642-ലാണ് എന്ന പേരില്‍ ഈ നഗരം സ്ഥാപിക്കപ്പെട്ടത്. ഫ്രഞ്ച് ആണ് ഇവിടത്തെ ഔദ്യോഗിക ഭാഷ. പാരിസ് കഴിഞ്ഞാല്‍ ഫ്രഞ്ച് മാതൃഭാഷയായവരുള്ള ലോകത്തെ രണ്ടാമത്തെ വലിയ നഗരമാണ് മോണ്‍ട്രിയോള്‍, ധാരാളം ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങള്‍ ഈ നഗരത്തിലുണ്ട്. ഒട്ടേറെ പള്ളികളുള്ളതിനാല്‍ മോണ്‍ട്രിയോളിന് നൂറ് പള്ളിഗോപുരങ്ങളുടെ നഗരം എന്നൊരു വിശേഷണമുണ്ട്. നഗരത്തിലെ പ്രധാന ഷോഷിങ്ങ് കേന്ദ്രമാണ് ദി അണ്ടര്‍ഗ്രൗണ്ട് സിറ്റി.