EncyclopediaWild Life

മൂക്ക് നീണ്ട വാനരന്‍

ഒരു തുമ്പിക്കൈ പോലെ നീണ്ട മൂക്കുള്ള കുരങ്ങച്ചന്‍! ബോര്‍ണിയോ ദ്വീപിലെ കാടുകളില്‍ കാണപ്പെടുന്ന ഈ വിരുതന്‍ , ലാംഗൂര്‍ കുരങ്ങുകളുടെ ബന്ധുവാണ്.’പ്രോബോസിസ് മങ്കി’ എന്നാണ് ഇവന്റെ പേര്. സാധാരണ കുരങ്ങുകളുടെതിനേക്കാള്‍ അല്പം വലിയ ദേശവും നീണ്ട വാലുമുള്ള ഇവയുടെ മൂക്കാണ് ഈ പേരു നേടികൊടുത്തത്.
നീണ്ടു വളഞ്ഞു വായ മറച്ചു കിടക്കുന്ന മൂക്കാണ് ഇവയുടെത്. കുരങ്ങച്ചന് ഇതികൊണ്ടുള്ള പ്രത്യേക ഉപയോഗം എന്താണെന്നു മനസ്സിലാക്കാനായിട്ടില്ല. ഈ കുരങ്ങുകളുടെ പുരംഭാഗത്തെ മങ്ങിയ മഞ്ഞനിറം തലയിലേക്കെത്തുമ്പോള്‍ ഇരുണ്ട തവിട്ടു നിറമായി മാറും. നെഞ്ചും കൈകാലുകളും വിളറിയ മഞ്ഞ നിറത്തിലാണ്. മുഖത്തിനു ചുറ്റും ചെവി മറച്ച് നില്‍ക്കുന്ന നരച്ച നീളന്‍ രോമങ്ങളുണ്ട്. കൂടാതെ ഒരു നരച്ച താടിയും! നെറ്റി വളരെ ചെറുതായതിനാല്‍ തലയിലെ ചെമ്പന്‍ രോമങ്ങള്‍ പുരികം മുതല്‍ തുടങ്ങുന്നതായി തോന്നും. അതായത് ഒരു ചെമ്പന്‍ തൊപ്പി വച്ചതുപോലെ.
മുഖത്തിന് മങ്ങിയ ചുവപ്പ് നിറമാണ്‌. ചെറിയ കൂട്ടങ്ങളായി കാടുകളില്‍ കഴിയാനാണ് ഇവയ്ക്കിഷ്ടം.ഉയര്‍ന്ന മരക്കൊമ്പുകളില്‍ നിന്ന് വെള്ളത്തിലേക്ക് കൂപ്പുകുത്താറുള്ള ഇവ നല്ല നീന്തല്‍ക്കാരും ആണത്രേ !
പ്രോബോസിസ് കുരങ്ങുകളില്‍ മൂക്ക് തൂങ്ങിക്കിടക്കുമ്പോള്‍ സ്നബ് നോസ്ഡ് കുരങ്ങുകളുടെ മൂക്ക് അല്പമ നീണ്ട് മേലോട്ടുയര്‍ന്ന്‍ നില്‍ക്കുകയാണ്.ചൈനയുടെ ഉയര്‍ന്ന ഭാഗങ്ങളില്‍ മാത്രം കാണുന്ന ഇവ ഇന്ന് വളരെ കുറച്ചെ അവശേഷിക്കുന്നുള്ളൂ.ഇരുണ്ടു,പച്ചകലര്‍ന്ന പുറംഭാഗവുമാണിവയ്ക്ക്. ഇവ ഓറഞ്ച് സ്നബ് നോസ്ഡ്’ കുരങ്ങുകള്‍ എന്നറിയപ്പെടുന്നു. ഇതിനു പുറമേ ‘സ്ലേറ്റി സ്നബ് നോസ്ഡ്’ കുരങ്ങുകളുമുണ്ട്,നരച്ച ചാരനിറമാണ് ഇവയ്ക്ക്.