മുരിങ്ങയ്ക്കാതോരന്‍
മുരിങ്ങയ്ക്ക നീളത്തില്‍
മൂന്നിഞ്ചു നീളത്തില്‍ മുറിച്ചത്- മൂന്നു
തേങ്ങാ ചിരകിയത്- അര കപ്പ്
ജീരകം – ഒരു നുള്ള്
മഞ്ഞള്‍പ്പൊടി- ഒരു നുള്ള്
വെളുത്തുള്ളി- ഒരല്ലി
മുളകുപൊടി- അര ടീസ്പൂണ്‍
വെളിച്ചെണ്ണ- ഒരു ഡിസേര്‍ട്ട് സ്പൂണ്‍
കടുക് – കാല്‍ ടീസ്പൂണ്‍
വറ്റല്‍ മുളക്- ഒന്ന്
കറിവേപ്പില
ഉപ്പ് – പാകത്തിന്
പാകം ചെയ്യുന്ന വിധം
രണ്ടും മൂന്നും ചേരുവകള്‍ ഒന്നിച്ച് ചേര്‍ത്ത് ചതച്ച് എടുക്കുക. കാല്‍ കപ്പ് വെള്ളം തിളയ്ക്കുമ്പോള്‍ മുരിങ്ങയ്ക്ക ഇട്ടു പാത്രം മൂടി വേവിക്കുക. വെന്ത മുരിങ്ങയ്ക്കയില്‍ അരപ്പും ഉപ്പും ചേര്‍ത്ത് മൂടി വച്ച് ആവി കയറ്റുക. പൊടിഞ്ഞു പോകാതെ തവിയുടെ അറ്റം കൊണ്ട് ഇളക്കുക.
വെളിച്ചെണ്ണ ചൂടാകുമ്പോള്‍ കടുകും മുളകും കറിവേപ്പിലയും മൂപ്പിച്ച് തയ്യാറാക്കിയ മുരിങ്ങയ്ക്കത്തോരന്‍ ഇട്ട് ഇളക്കി തോര്‍ത്തിയെടുക്കുക.