മുട്ടയപ്പം
കോഴിമുട്ട-6 എണ്ണം
പാല്‍-ഒരു കപ്പ്
ഉപ്പ്- ഒരു ടീസ്പൂണ്‍
ഇഞ്ചി,കറിവേപ്പില, ചുവന്നുള്ളി- ആവശ്യത്തിന്
കുരുമുളകുപൊടി- ഒരു ടീസ്പൂണ്‍
ഉണ്ടാക്കുന്ന വിധം
മുട്ടയുടെ മഞ്ഞക്കരുവും വെള്ളക്കരുവും പ്രത്യേകമായെടുത്ത് അടിച്ചു പതയ്ക്കുക. മഞ്ഞക്കരുവില്‍ കുരുമുളക്,പാല്‍,ഉപ്പ്, ഇവ ചേര്‍ത്തശേഷം വെള്ളക്കരു ഉടച്ചത് അതില്‍ ചേര്‍ക്കുക.ഐ ഇഞ്ചി, ചുവന്നുള്ളി, കറിവേപ്പില,ഇവ അരിഞ്ഞ് ചേര്‍ത്ത് ഇളക്കുക. ചീനച്ചട്ടി അടുപ്പത്ത് വച്ച് ചൂടാക്കി എണ്ണയോ നെയ്യോ പുരട്ടിയ ശേഷം മുട്ട അടിച്ചു പതച്ച് കുറേശ്ശെ കോരി ഒഴിച്ച് ഉറഞ്ഞു ആവശ്യത്തിന് മൂപ്പെത്തുമ്പോള്‍ മടക്കി എടുക്കുക.