Encyclopedia

മുംബൈ

ഇന്ത്യയില്‍ ഏറ്റവുമധികം ജനസംഖ്യയുള്ളതും ജനസാന്ദ്രതയുള്ളതുമായ നഗരമാണ് മുംബൈ. ഇന്ത്യയുടെ വ്യാവസായിക തലസ്ഥാനം, സാമ്പത്തിക തലസ്ഥാനം എന്നൊക്കെ ഈ നഗരം അറിയപ്പെടുന്നു. മഹാരാഷ്ട്ര സംസ്ഥാനത്തിന്റെ തലസ്ഥാനനഗരിയാണ്‌ മുംബൈ. 1.24 കോടി ആളുകളാണ് ഈ നഗരത്തില്‍ കഴിയുന്നത്.

  പണ്ട് ബോംബെ എന്നറിയപ്പെട്ടിരുന്ന നഗരത്തിന്‍റെ പേര് 1995-ല്‍ മുംബൈ എന്നാക്കി. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ, ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് എന്നിവയൊക്കെ ഇവിടെയാണ് ഉള്ളത്. ഗേറ്റ്വേ ഓഫ് ഇന്ത്യ, ഛത്രപതി ശിവജി ടെര്‍മിനസ് റെയില്‍വേ സ്റ്റേഷന്‍, ഹാജി അലി ദര്‍ഗ, സഞ്ജയ്‌ ഗാന്ധി നാഷണല്‍ പാര്‍ക്ക് തുടങ്ങിയവയൊക്കെ മുംബൈയിലെ പ്രധാന ആകര്‍ഷണങ്ങളാണ്.