മീന്‍ തേങ്ങാപ്പാലില്‍ വേവിച്ചത്
1,മീന്‍
കഷണങ്ങളാക്കിയത് – 3 എണ്ണം
2,തേങ്ങാചിരകിയത് – ഒരു കപ്പ്
3,ഉണക്കമല്ലി – അര ടേബിള്‍സ്പൂണ്‍
4,ഇഞ്ചി – ചെറിയകഷണം
5,ജീരകം -അര ടീസ്പൂണ്‍
6,പച്ചമുളക് – 2
7,വെളുത്തുള്ളി – 4 അല്ലി
8,ചെറിയ സവാള – ഒന്ന്
9,ചെറിയ തക്കാളി – ഒന്ന്
10,ചെറുനാരങ്ങാനീര് – കാല്‍ ടീസ്പൂണ്‍
11,ഉപ്പ് – പാകത്തിന്
പാകം ചെയ്യുന്ന വിധം
ഉപ്പുപുരട്ടി മീന്‍ കഷണങ്ങള്‍ മാറ്റി വയ്ക്കുക. രണ്ടു മുതല്‍ ആറു വരെയുള്ള ചേരുവകള്‍ കുഴമ്പ് രൂപത്തില്‍ അരച്ച് ഒരു അരിപ്പില്‍ അരിച്ചെടുക്കുക. അതിനുശേഷം പച്ചമുളക്, തേങ്ങാപ്പാലും, മസാലയും, തക്കാളിയും, സവാളയും എന്നിവയും ചേര്‍ത്ത് തേങ്ങാപ്പാലില്‍ കട്ടിയാകുന്നത് വരെ തിളപ്പിക്കുക. മീന്‍ കഷണങ്ങളും ഉപ്പും ചെറുനാരങ്ങാനീരും ചേര്‍ത്ത് തിളപ്പിക്കുക.