CookingEncyclopediaFood

മീന്‍ അച്ചാര്‍

മീന്‍ ദശയുള്ളത്

ഏതെങ്കിലും- ഒരു കിലോ

എണ്ണ- ഒരു കുപ്പി

മഞ്ഞള്‍പ്പൊടി- അര ടീസ്പൂണ്‍

ഉപ്പ്- പാകത്തിന്

മുളകുപൊടി- ഒരു ടീസ്പൂണ്‍

ജീരകം- 4 സ്പൂണ്‍

വെളുത്തുള്ളി- 4 അല്ലി

മുളക്- 20 എണ്ണം

വിനാഗിരി – ഒരു കുപ്പി

തയ്യാറാക്കുന്ന വിധം

 മീന്‍ കഷണങ്ങളായി മുറിച്ച് മഞ്ഞളും ഉപ്പും മുളകുപൊടിയും ചേര്‍ത്ത് വയ്ക്കുക. 5 മിനിട്ട് നേരം അങ്ങനെ വച്ചശേഷം ഒരു ചീനച്ചട്ടിയില്‍ എണ്ണ മറ്റൊരു പാത്രത്തില്‍ ഒഴിച്ച് തിളപ്പിക്കുക. മസാല ബ്രൌണ്‍ നിറമാകുന്നതു വരെ ചെറുചൂടില്‍ തിളപ്പിക്കുക. അതിനു ശേഷം പൊരിച്ച മീന്‍ കഷ്ണങ്ങള്‍ ചേര്‍ക്കുക. എണ്ണ മുകളില്‍ പിടിക്കുന്നത് വരെ വറുക്കുക. പിന്നെ അടുപ്പില്‍ നിന്നിറക്കി വച്ച് തണുത്തശേഷം ഉപയോഗിക്കുക.