മാര്‍മറെ തുരങ്കം
രണ്ട് ഭൂഖണ്ഡങ്ങളെ ബന്ധിപ്പിക്കുന്ന തുരങ്കം. ഇസ്താബൂളിലെ മാര്‍മറെ തുരങ്കത്തെ ഇങ്ങനെ വിശേഷിപ്പിക്കാം.സമുദ്രത്തനടിയിലൂടെ വമ്പന്‍ കുഴല്‍കൊണ്ട്നിര്‍മ്മിക്കപ്പെട്ട മാര്‍മറെ തുരങ്കം.
യൂറോപ്പിനേയും ഏഷ്യയേയുമാണ് ബന്ധിപ്പിക്കുന്നത്. ലോകത്തിലെ ഏറ്റവും ആഴത്തില്‍ സ്ഥാപിച്ചിട്ടുള്ള കുഴല്‍ത്തുരങ്കം കൂടിയാണ് മാര്‍മറെ. അതിന്‍റെ കൂടിയ താഴ്ച 180 അടിയാണ്. റെയില്‍വേ ഗതാഗതത്തിനാണ് ഈ തുരങ്കം ഉണ്ടാക്കിയത്. മാര്‍മറെ എന്ന പേരിനു പിന്നില്‍ മാര്‍മറ കടലും റെയിലിന് തുര്‍ക്കിഭാഷയില്‍ പറയുന്ന റെ യുമാണ്. മാര്‍മറ കടലിലെ ബോസ്ഫറസ് കടലിടുക്കിലാണ് യൂറോപ്യന്‍ പ്രദേശമായ ഹാല്‍ക്കലിയും ഏഷ്യന്‍ പ്രദേശമായ ഗെബ്സെയെയും ബന്ധിപ്പിക്കുന്ന ഈ ട്യൂബ് തുരങ്കം. റെയില്‍ ഗതാഗതത്തിന്റെ നവീകരണത്തിനാണ് ഈ തുരങ്കം നിര്‍മിച്ചിരിക്കുന്നത്.
മാര്‍മറെ തുരങ്കത്തിന്റെ നിര്‍മാണത്തിനു 2004-ലാണ് തുടക്കം കുറിച്ചത്. ഗിബ്സെയ്ക്കും ഹാല്‍ക്കലിക്കും മധ്യേ 76.3 കിലോമീറ്റര്‍ നീളമുണ്ട് ഈ റെയില്‍ തുരങ്കത്തിനു. ഇസ്താംബൂളിലെ കടലിടുക്കായ ബോസ്ഫറസിനടിയില്‍ 1.4 കിലോമീറ്റര്‍ നീളമുള്ള ട്യൂബ് 11 ഭാഗങ്ങളായി ആദ്യം സ്ഥാപിച്ചു. ഭൂകമ്പങ്ങളെപ്പോലും അതിജീവിക്കാന്‍ ശക്തമാണ് ഈ തുരങ്കട്യൂബ്, 130 മീറ്റര്‍ വീതമുള്ള ഭാഗങ്ങളായാണ് അത് നിര്‍മ്മിച്ചത്. ഓരോന്നിന്റെയും ഭാരം 18,000 ടണ്‍ ആണ്. സമുദ്രനിരപ്പില്‍ നിന്ന് 60 മീറ്റര്‍ താഴ്ചയില്‍ ഓരോന്നും സ്ഥാപിക്കപ്പെട്ടു. അതില്‍ 55 മീറ്റര്‍ സമുദ്രജലവും അതിനു താഴെ 5 മീറ്റര്‍ അടിത്തട്ടുമായിരുന്നു. ഇരുഭാഗത്തുനിന്നും ഒരുപോലെ തുരങ്ക നിര്‍മാണം പുരോഗമിച്ചു. തുരങ്കത്തോടൊപ്പം ഭൂമിയ്ക്കടിയിലെ സ്റ്റേഷനുകളും നിര്‍മിക്കപ്പെട്ടു. ഇരുഭാഗത്തേക്കും ട്രെയിനുകള്‍ക്ക് സഞ്ചരിക്കാവുന്ന വിധം രണ്ടു ട്രാക്കുകള്‍ തുരങ്കത്തില്‍ ഉള്‍പ്പെടുത്തി. 2004 മെയില്‍ നിര്‍മാണമാരംഭിച്ച തുരങ്കം. 2008-ല്‍ സെപ്റ്റംബറില്‍ പൂര്‍ത്തിയായി ഒക്ടോബറില്‍ ഔപചാരികമായി ഉദ്ഘാടനവും നടന്നു. എന്നാല്‍ തുരങ്കത്തോടനുബന്ധിച്ചുള്ള മുഴുവന്‍ നിര്‍മാണപ്രവര്‍ത്തനങ്ങളും പൂര്‍ത്തീകരിക്കാനായില്ല. 2009-ല്‍ തീരുമെന്ന് കണക്കാക്കപ്പെട്ടെങ്കിലും പിന്നെയും നീണ്ടുപോയി. 2013-ല്‍ പൂര്‍ത്തിയാക്കാനാണ് ഇപ്പോള്‍ ലക്ഷ്യമിട്ടിരിക്കുന്നത്.
മാര്‍മറെ പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ ഇസ്താംബൂളിലെ റെയില്‍ ഗതാഗതത്തിന് വന്‍വളര്‍ച്ചയാവും ഉണ്ടാവുക. ഇപ്പോള്‍ 3.6 ശതമാനം മാത്രമായ അവിടത്തെ റെയില്‍ ഗതാഗതം 27.7 ശതമാനമായി ഉയരും.
യാത്രക്കാര്‍ക്കു സഞ്ചരിക്കാനുള്ള തീവണ്ടികളാകും ഈ തുരങ്കപാതയിലൂടെ കൂടുതലായും ഓടിക്കുന്നത്. എന്നാല്‍ യാത്രക്കാരുടെ തിരക്കു കുറവുള്ള സമയങ്ങളില്‍ ചരക്കു തീവണ്ടികളും ഈ വഴി തിരിച്ചുവിടും.
മാര്‍മറെ തുരങ്കത്തിലെ റെയില്‍ പാതയിലൂടെ മണിക്കൂറില്‍ 75000 യാത്രക്കാര്‍ക്കു വരെ ഓരോ വശത്തേക്കും സഞ്ചരിക്കാന്‍ സാധിക്കും. വെറും രണ്ട് മിനിറ്റിന്റെ ഇടവേളയില്‍ ട്രെയിനുകള്‍ ഒന്നിനു പിറകെ ഒന്നായി ഇതിലൂടെ കുതിക്കും. തുരങ്കത്തിലൂടെയുള്ള ട്രെയിനുകളുടെ യാത്രാസമയം 104 മിനിറ്റാണ്