Encyclopedia

മാമൊത്ത് എന്നാല്‍ എന്ത്?

വളരെ വലുത് എന്ന അര്‍ത്ഥത്തില്‍ ഉപയോഗിക്കുന്ന വാക്കാണ്‌ മാമൊത്ത്. ഒരു കാലത്ത് ഭൂമിയില്‍ ജീവിച്ചിരുന്ന ഒരു വലിയ ജീവിയാണ് മാമൊത്ത്. ആനയുടെ പൂര്‍വ്വികര്‍ എന്നു വിളിക്കുന്ന ഇവയുടെ ഫോസിലുകള്‍ ആസ്ട്രേലിയ, തെക്കെ അമേരിക്ക എന്നീ പ്രദേശങ്ങള്‍ ഒഴികെ മറ്റെല്ലാ ഭൂഖണ്ഡങ്ങളില്‍ നിന്നും കണ്ടെടുത്തിയിട്ടുണ്ട്. മാമൊത്തിന് ഏതാണ്ട് ഇന്ത്യന്‍ ആനയുടെ വലിപ്പമാണ് ഉണ്ടായിരുന്നത്. എന്നു കണക്കാക്കുന്നു. മാമൊത്തുകളില്‍ ഏറ്റവും വലിയവയാണ്‌ സ്റ്റെപ്പിമാമൊത്ത്. ഇവയുടെ ഉയരം 14 അടി 9 ഇഞ്ച്‌ ആയിരുന്നു. നമ്മുടെ ആനകളില്‍ നിന്നും മാമൊത്തുകളുടെ പ്രധാന വ്യത്യാസം അവയ്ക്ക് ശരീരം നിറയെ തറയില്‍ തൊട്ടുകിടക്കുന്ന രോമങ്ങള്‍ ഉണ്ടായിരുന്നു എന്നതാണ്. അവയുടെ ശരീരം ഒരു വലിയ മുഴപോലെ കഴുത്തിനു പുറകില്‍ സ്ഥിതിചെയ്തിരുന്നു. ആനകളെപ്പോലെ വലിയ ചെവികളായിരുന്നില്ല മാമൊത്തിനു ഉണ്ടായിരുന്നത്. വലിയ നീണ്ട രോമങ്ങള്‍ ഇവയുടെ ശരീരത്തിന്‍റെ ചൂട് നിലനിര്‍ത്തുന്നതിനാല്‍ ആര്‍ട്ടിക്ക് കാലാവസ്ഥയില്‍പ്പോലും അവ ജീവിച്ചിരുന്നു. ശരീരഭാരം താങ്ങാന്‍ അനുയോജ്യമായ വിധം വലിയ കാലുകളായിരുന്നു അവയുടേത്.