Encyclopedia

മാഡ്രിഡ്

സ്പെയിനിന്‍റെ തലസ്ഥാനമാണ് മാഡ്രിഡ്. മന്‍സാനാരൈസ് നദിക്കരയിലുള്ള ഈ നഗരം റയല്‍ മാഡ്രിസ്. അത്ലറ്റികോ മാഡ്രിഡ് എന്നീ ലോകപ്രശസ്ത ഫുട്ബോള്‍ ക്ലബ്ബുകളുടെ ആസ്ഥാനമാണ്.

  വെള്‍ഡ്‌ ടൂറിസം ഓര്‍ഗനൈസേഷന്‍റെ ആസ്ഥാനമാണ് മാഡ്രിഡ്. യൂറോപ്യന്‍ നഗരങ്ങളില്‍ ഏറ്റവും പച്ചപ്പുള്ള തലസ്ഥാനങ്ങളിലൊന്നാണിത്. നിരവധി പാര്‍ക്കുകളും മ്യൂസിയങ്ങളും ഇവിടെയുണ്ട്.പാദ്രോ മ്യൂസിയം അതില്‍ പ്രധാനപ്പെട്ടതാണ്. നഗരത്തിനുള്ളിലുള്ള വനപ്രദേശമാണ് മൗണ്ട് എല്‍ പാര്‍ദോ.

  നഗരത്തിലെ പ്രധാന വിനോദമാണ്‌ കാളപ്പോര്. 25,000 പേര്‍ക്ക് കാളപ്പോര് ആസ്വദിക്കാവുന്ന സ്റ്റേഡിയം ഇവിടെയുണ്ട്.