ഭൂമിയിലെ ഉയരം കൂടിയ വെള്ളച്ചാട്ടങ്ങള്‍ ഏവ?
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ വെള്ളച്ചാട്ട൦ വെനിസ്വലയിലെ കാരിനോ നദി മുഖേനയുണ്ടായതാണ്. ഏഞ്ചല്‍സ് വെള്ളച്ചാട്ടം എന്ന് അറിയപ്പെടുന്ന ഇതിനു 980 മീറ്ററോളം ഉയരമുണ്ട്. ദക്ഷിണാഫ്രിക്കയിലെ തുഗേലാ വെള്ളച്ചാട്ടത്തിനു 950 മീറ്ററും യോസ് മൈറ്റ് വെള്ളച്ചാട്ടത്തിനു 740 മീറ്ററും നോര്‍വേയിലെ യൂട്ടിഗാര്‍ഡ് വെള്ളച്ചാട്ടത്തിനു 580 മീറ്ററും ഉയരമുണ്ട്. ഇവയെല്ലാം ലോകത്തുള്ള പ്രധാന വെള്ളച്ചാട്ടങ്ങളാണ്.
യൂറോപ്പില്‍ വളരെയധികം വെള്ളച്ചാട്ടങ്ങളുണ്ട്, ഫ്രാന്‍സിലെ ഗാര്‍വാര്‍നി, ഓസ്ട്രേലിയയിലെ ക്രിമ്ലര്‍, നോര്‍വേയിലെ മാര്‍ഡല്‍സ് ഫോസും,വെറ്റിയും ഉദാഹരണങ്ങള്‍ ആണ്. ഏഷ്യയിലെ പ്രധാനപ്പെട്ട വെള്ളച്ചാട്ടം ഇന്ത്യയിലെ ഗെര്‍സോപ്പയാണ്. കര്‍ണ്ണാടക സംസ്ഥാനത്തിലെ ഷിമോഗയ്ക്കടുത്തുള്ള ഈ വെള്ളച്ചാട്ടത്തിനു ജോഗ് ഫോള്‍സ് എന്നും പേരുണ്ട്, ആഫ്രിക്കയിലെ സാംബസി നദിമൂലമുണ്ടായ പ്രസിദ്ധമായ വിക്ടോറിയ വെള്ളച്ചാട്ടത്തിനു 120 മീറ്ററെ ഉയരമുള്ളൂ.