ബ്രസല്‍സ്
ബെല്‍ജിയത്തിലെ ഏറ്റവും സമ്പന്ന നഗരവും ആ രാജ്യത്തിന്‍റെ തലസ്ഥാനവുമാണ് ബ്രസല്‍സ്. സെനെ നദിക്കരയിലാണ് ഈ നഗരം സ്ഥിതിചെയ്യുന്നത്.
യൂറോപ്പിലെ ഏറ്റവും പ്രധാനപ്പെട്ട നഗരങ്ങളിലൊന്നാണ് ബ്രസല്‍സ്. യൂറോപ്യന്‍ യൂണിയന്റെ തലസ്ഥാനം, ബെല്‍ജിയം, നെതര്‍ലന്‍ഡ്‌സ്, ലക്സംബര്‍ഗ് എന്നീ രാജ്യങ്ങളുടെ സംയുക്ത രാഷ്ട്രീയ- സാമ്പത്തിക യൂണിയനായ ബെലക്സ് യൂണിയന്‍റെ ആസ്ഥാനം നോര്‍ത്ത് അറ്റ്‌ലാന്റിക്ക് ട്രീറ്റി ഓര്‍ഗനൈസേഷന്‍റെ ആസ്ഥാനo എന്നിവയൊക്കെ ഇവിടെയാണ് ഉള്ളത്. ഗ്രോട്ടെ മാര്‍ക്കറ്റ് , അറ്റോമിയം, ലാ മൊണേ ഓപ്പറെ ഹൗസ്, കലാ-ചരിത്ര മ്യൂസിയം എന്നിവയാണ് ഈ നഗരത്തിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങള്‍.