ബെയ്ജിംഗ്
ചൈനയുടെ തലസ്ഥാനനഗരിയായ ബെയ്ജിങ്ങിനു പെക്കിങ്ങ് എന്നും പേരുണ്ട്. ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള മൂന്നാമത്തെ നഗരമാണിത്.
യുനെസ്കോയുടെ ലോകപൈതൃകപ്പട്ടികയിലെ ഏഴു കേന്ദ്രങ്ങള്‍ ബെയ്ജിങ്ങിലുണ്ട്. വിലക്കപ്പെട്ട നഗരം, പറുദീസാക്ഷേത്രം, സമ്മര്‍ പാലസ്, മിംഗ് ശവകുടീരം, ജോക്കോടിയാനിലെ പെക്കിംഗ്മാന്‍ സൈറ്റ്, വന്‍ മതില്‍, ഗ്രാന്‍ഡ് കനാല്‍ എന്നിവയാണവ. ടിനന്‍മെന്‍ ചതുരം, ദേശീയ മ്യൂസിയം, മാവോ സ്മാരകം എന്നിവയും ഇവിടത്തെ ടൂറിസ്റ്റ് കേന്ദ്രങ്ങളാണ്.