ബീഫ് കറി
ബീഫ്- ഒരു കിലോ
സവാള വലുത്- നാല്
തക്കാളി- മൂന്ന്
ഉരുളക്കിഴങ്ങ്
വട്ടത്തിലരിഞ്ഞത്- രണ്ട്
എണ്ണ- രണ്ട് ഡിസേര്‍ട്ട് സ്പൂണ്‍
മുളക്പൊടി-അര ടീസ്പൂണ്‍
വെളുത്തുള്ളി- ഒരു വലിയ കുടം
ഇഞ്ചി- മൂന്നിഞ്ച് കഷ്ണം
പട്ട- രണ്ടിഞ്ച് കഷ്ണം
ഗ്രാമ്പു-15
കുരുമുളക്- 20
ജീരകം- മുക്കാല്‍ ടീസ്പൂണ്‍
വിനാഗിരി- ഒന്നര ഡിസേര്‍ട്ട് സ്പൂണ്‍
പാകം ചെയ്യുന്ന വിധം
ഏഴ് മുതല്‍ പന്ത്രണ്ട് വരെയുള്ള ചേരുവകള്‍ വിനാഗിരിതൊട്ട് അരയ്ക്കുക.ഇറച്ചി നന്നായി കഴുകി അധികം കനമില്ലാതെ കഷ്ണങ്ങള്‍ ആക്കി അരപ്പ് പുരട്ടി അര മണിക്കൂര്‍ വയ്ക്കുക. ഒരു ഗ്ലാസ് വെള്ളം ഒഴിച്ച് ഇറച്ചികഷ്ണങ്ങള്‍ കുക്കറില്‍ വച്ച് വേവിക്കുക. ചീനച്ചട്ടിയില്‍ എണ്ണയൊഴിച്ച് രണ്ടു മുതല്‍ നാല് വരെയുള്ള ചേരുവകള്‍ വറുത്തെടുക്കുക. അതിനുശേഷം ഇറച്ചിയും വറുത്ത് കോരുക. ബാക്കി വരുന്ന എണ്ണയില്‍ മുളകുപൊടി മൂപ്പിക്കുക. അതിനുശേഷം ഇറച്ചിയുടെ ചാറു ഇതിലേയ്ക്ക് ഒഴിക്കുക. ചാറുകുറുകി വരുമ്പോള്‍ ഇറച്ചി യോജിപ്പിക്കുക. വറുത്തു വച്ചിരിക്കുന്ന കിഴങ്ങ്, സവാള, തക്കാളി, എന്നിവയിട്ട് അലങ്കരിക്കുക.