Encyclopedia

ബില്‍ ഗേറ്റ്സ്

ഓരോ നിമിഷത്തിലും പതിനായിരം രൂപ വരുമാനം. മൈക്രോസോഫ്റ്റ് എന്ന കമ്പനിയുടെ സ്ഥാപകരില്‍ പ്രമുഖനായ ബില്‍ ഗേറ്റ്സിന്‍റെ വരുമാനക്കണക്കാണിത്.

  മൈക്രോസോഫ്റ്റ് ഡിസ്ക് ഓപ്പറേറ്റിംഗ് സിസ്റ്റം എന്ന ജാലകത്തിലൂടെയാണ് സോഫ്റ്റ്‌വെയര്‍ രംഗത്ത് ബില്‍ഗേറ്റ്സും മൈക്രോസോഫ്റ്റും തങ്ങളുടെ വ്യക്തിമുദ്ര പതിപ്പിക്കുന്നത്.

  മൈക്രോസോഫ്റ്റിന്‍റെ വിന്‍ഡോസ് എന്ന ഓപ്പറേറ്റിങ് സിസ്റ്റം പിന്നീട് ലോകപ്രസദ്ധി നേടി. വിന്‍ഡോസ് വീണ്ടും വീണ്ടും പുതുക്കി മൈക്രോസോഫ്റ്റ് തങ്ങളുടെ കുത്തക നിലനിര്‍ത്തി. യാഹൂവും ആപ്പിളും ഗൂഗിളും ബിസിനസ് രംഗത്ത് മൈക്രോസോഫ്റ്റിനു വെല്ലുവിളിയായി വന്നെങ്കിലും ബില്‍ഗേറ്റ്സിന് അതൊന്നും കാര്യമായ രീതിയില്‍ ബാധിച്ചില്ല. 2008-ല്‍ തന്‍റെ 52 ആം വയസ്സില്‍മൈക്രോസോഫ്റ്റിന്‍റെ നായകസ്ഥാനത്ത് നിന്ന് അദ്ദേഹം സ്വയം വിരമിച്ചു. ഇപ്പോള്‍ ബില്‍ മെലിന്‍ഡ ഗേറ്റ്സ് എന്ന സംഘടനയുടെ അമരക്കാരനാണ്.

  ഫോര്‍ബ്സ് മാഗസിന്‍ ബില്‍ ഗേറ്റ്സിനെ പവര്‍ഫുള്‍ പേഴ്സണ്‍ സിന്‍റെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു.