ബാഴ്സലോണ
സ്പെയിനിലെ കാറ്റലൂണിയയുടെ തലസ്ഥാനനഗരിയാണ് ബാഴ്സലോണ. റോമാസാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന ഈ നഗരത്തിനു സമ്പന്നമായ സാംസ്കാരിക പാരമ്പര്യമുണ്ട്. ഇന്ന് സ്പെയിനിലെ പ്രധാന സാസ്കാരിക, സാമ്പത്തിക, വിനോദസഞ്ചാര കേന്ദ്രമാണ് ബാഴ്സലോണ.1992-ലെ ഒളിംപിക്സ്, 1982-ലെ ഫിഫ ലോകകപ്പ് എന്നിവയുടെ വേദിയായിരുന്നു.
എട്ട് യുനെസ്കോ പൈതൃകകേന്ദ്രങ്ങള്‍ ഇവിടെയുണ്ട്. വിനോദസഞ്ചാരം, ഊര്‍ജ്ജം, രാസവസ്തുക്കള്‍, ഇരുമ്പുരുക്ക്, തുണിത്തരങ്ങള്‍ എന്നിവയാണ് പ്രധാന വരുമാനമാര്‍ഗങ്ങള്‍.