Encyclopedia

ബാലവേല വിരുദ്ധ ദിനം

അന്താരാഷ്ട്ര തൊഴില്‍ സംഘടനയുടെ ആഹ്വാനപ്രകാരം 2002 മുതല്‍ ജൂണ്‍ 12 ബാലവേല വിരുദ്ധ ദിനമായി ആചരിക്കുന്നു. ലോകത്തിലെ 21 കോടി കുട്ടികളെങ്കിലും നിര്‍ബന്ധിത ജോലികള്‍ക്ക് നിയോഗിക്കപ്പെട്ടിട്ടുണ്ട് എന്നാണ് കണക്കുകള്‍. ഇതില്‍ 12 കോടി കുട്ടികളും അതീവ അപകടകരമായ സാഹഹര്യങ്ങളിലാണ് ജോലി ചെയ്യുന്നത്. ബാലവേല ഗണ്യമായി കുറയ്ക്കണമെന്നതാണ് അന്താരാഷ്ട്ര തൊഴില്‍ സംഘടനയുടെ ലക്ഷ്യം, ഇന്ത്യ അടക്കം വിവിധ രാജ്യങ്ങള്‍ ബാലവേല തടഞ്ഞു നിയമങ്ങള്‍ പാസാക്കിയിട്ടുണ്ടെങ്കിലും അതൊന്നും വേണ്ടപോലെ നടപ്പായിട്ടില്ല.ഈ സാഹചര്യത്തിലാണ് ബാലവേലയ്ക്കെതിരെ പ്രചാരണത്തിനായി ജൂണ്‍ 12 ഐ.എല്‍.ഒ തെരഞ്ഞെടുത്തത്.

  അപായ തൊഴിലുകളിലെ കുഞ്ഞുങ്ങള്‍ എന്നതായിരുന്നു 2011-ലെ പ്രമേയം.