ബാംബി
കാടിന്റെ സംരക്ഷകനും അടുത്ത ഗ്രേറ്റ് പ്രിന്‍സ് ആകേണ്ടവനുമായ ബാംബി എന്ന മാന്‍ കുട്ടിയുടെയും അവന്‍റെ മാതാപിതാക്കളുടെയും കൂട്ടുകാരായ തംബറിന്‍റെയും ഫ്ലവറിന്‍റെയും ഫാലിന്റെയും കഥയാണ് 1942-ല്‍ പുറത്തിറങ്ങിയ ബാംബി എന്ന ചിത്രം ഡേവിഡ്. ഡേവിഡ് ഹാന്‍ഡ് ആണ് ഈ സിനിമ സംവിധാനം ചെയ്തത്. ഓസ്ട്രിയന്‍ എഴുത്തുകാരന്‍ ഫെലിക്സ് സാള്‍ട്ടെന്‍ രചിച്ച ബാംബി, എ ലൈഫ് ഇന്‍ ദ വുഡ്സ് എന്ന നോവലിനെ ആസ്പദമാക്കിയാണ് ഈ ചിത്രം നിര്‍മിച്ചത്. അഭിപ്രായവോട്ടെടുപ്പിലൂടെ അമേരിക്കന്‍ ഫിലിം ഇന്സ്ട്ടിട്ട്യൂട്ട് 2008-ല്‍ തയാറാക്കിയ മികച്ച പത്ത് അനിമേഷന്‍ സിനിമകളുടെ പട്ടികയില്‍ ബാംബിയും ഉണ്ടായിരുന്നു.