Encyclopedia

ഫന്റാസ്റ്റിക് പ്ലാനറ്റ്

റെനെ ലാലക്സ് സംവിധാനം ചെയ്ത് 1973-ല്‍ പുറത്തിറങ്ങിയ ഫ്രഞ്ച് സയന്‍സ് ഫിക്ഷന്‍ അനിമേഷന്‍ സിനിമയാണ് ഫന്റാസ്റ്റിക് പ്ലാനറ്റ്. 1957-ലെ ഒരു ഫ്രഞ്ച് നോവലിനെ ആസ്പദമാക്കി നിര്‍മ്മിച്ച ഈ ചിത്രത്തില്‍ അന്യഗ്രഹജീവികളായ ഡ്രാഗുകള്‍ ഭൂമിയിലെ മനുഷ്യരെയെല്ലാം പിടിച്ചു കൊണ്ട്പോയി മറ്റൊരു ഗ്രഹത്തിലാക്കുന്നു. ചില മനുഷ്യരെ വളര്‍ത്തുമൃഗങ്ങളെപ്പോലെ വീടുകളില്‍ വളര്‍ത്തി. ബാക്കിയുള്ളവര്‍ കാടുകളിലും മറ്റും കഴിഞ്ഞു. എണ്ണം പെരുകാതിരിക്കാന്‍ ഡ്രാഗുകള്‍ ഇടയ്ക്കിടെ മനുഷ്യരെ വേട്ടയാടും, എന്നാല്‍ ഡ്രാഗുകളുടെ അറിവുകള്‍ നേടി മനുഷ്യര്‍ അവര്‍ക്കൊപ്പമെത്തുന്നതോടെ കാര്യങ്ങള്‍ മാറിമറിയുന്നു.